Monday, December 23, 2024

HomeAmericaഇറാനെതിരേ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയേക്കും

ഇറാനെതിരേ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയേക്കും

spot_img
spot_img

വാഷിംഗ്ടൺ: ഇസ്രയേലിനു നേർക്ക് നൂറു കണക്കിന് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ ഇറാനെതിരേ സാമ്പത്തീക ഉപരോധം ഉൾപ്പെടെയുള്ള നീക്കങ്ങളുമായി അമേരിക്ക.

ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയും യു. എസ് സജീവമാക്കി. അമേരിക്ക സഖ്യകക്ഷി രാഷ്ട്രങ്ങളുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചയും നടത്തിഉപരോധ നടപടികൾ പുരോഗമിക്കുകയാണെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതിന് പിന്നാലെയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ്റെ പ്രഖ്യാപനവും വന്നു . സിറിയയിലെ ഇറാൻ്റെ കോൺസുലേറ്റിന് നേർക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെ ഡ്രോണുകളും മിസൈലുകളും ഇറാൻ ഇസ്രയേലിന് നേരേ വർഷിച്ചതോടെ മദ്ധ്യേഷ്യ യുദ്ധ ഭീതിയിലുമായിരുന്നു.

.വരും ദിവസങ്ങളിൽ കൂടുതൽ ഉപരോധങ്ങൾ ഉണ്ടാവുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇറാൻ പ്രതിരോധ മന്ത്രാലയത്തിനെതിരെയും ഉപരോധം ഉണ്ടാകുമെന്ന് സള്ളിവൻ കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments