Sunday, May 19, 2024

HomeAmericaവേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ സാരഥികൾ സ്ഥാനമേറ്റു

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ സാരഥികൾ സ്ഥാനമേറ്റു

spot_img
spot_img

സ്മിതാ സോണി

ഒർലാണ്ടോ: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ 2024-2026 പ്രവർത്തന വർഷത്തെ പുതിയ നേതൃ ത്വം സ്ഥാനമേറ്റു. ഒർലാണ്ടോയിൽ നടന്ന പതിനാലാമതു ബൈനിയൽ കോൺഫെറെൻസിൽ . ചീഫ് ഇലക്ഷൻ കമ്മീഷണറായ മേരി ഫിലിപ്പും ഗ്ലോബൽ ചെയർമാനായ ഗോപാലപിള്ളയുമാണ് തെരെഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം വഹിച്ചത്.

അമേരിയ്ക്ക റീജിയൻ ചെയർമാനായി ചാക്കോ കോയിക്കലത്തും പ്രസിഡൻ്റായി ജോൺസൺ തലച്ചെല്ലൂരും ജനറൽ സെക്രട്ടറിയായി . അനീഷ് ജെയിംസും ട്രഷററായി സാജി ബി പുളിമൂട്ടിലും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർ പേഴ്സണായി ശാന്താ പിള്ളയും വൈസ് ചെയർമാനായി ടോം ടോം ജെയിംസും വൈസ് പ്രസിഡൻ്റ് അഡ്മിൻ ആയി ജോണി കുന്നുംപുറവും വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ആയി ചാക്കോ അബ്രഹാമും തെരഞ്ഞെടുക്കപ്പെട്ടു. സ്മിതാ സോണി ജോയിന്റ് സെക്രട്ടറിയായും ഫിലിപ്പ് തോമസ് അഡ്വൈസറി ബോർഡ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.

അമേരിക്ക റീജിയൻ എക്സിക്യൂട്ടീവിൻ്റെ സാന്നിധ്യത്തിൽ നടന്ന വിമൻസ് ഫോറം ജനറൽ കമ്മിറ്റി മീറ്റിംഗിൽ വച്ച് അമേരിയ്ക്കു റീജിയൻ്റെ 2024-2026 പ്രവർത്തന വർഷത്തെ വിമൻസ് ഫോറം എക്സിക്യൂട്ടീവ് ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ആലീസ് മാഞ്ചേരി (ഒർലാണ്ടോ) പ്രസിഡൻറായും ഡോ. സൂസൻ ചാണ്ടി (കാൽഗരി) ജനറൽ സെക്രട്ടറിയായും സൂസമ്മ അലക്സാണ്ടർ (ന്യൂയോർക്ക്) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ബൈനിയൽ കോൺഫെറെൻസിൻ്റെ സമാപന സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ . ഗോപാല പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു സത്യപ്രതിഞ്ജ ചെയ്തു പുതിയ സാരഥികൾ സ്ഥാനമേറ്റു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments