വാഷിംഗ്ടൺ: ഇസ്രായേലിനും യുക്രെയ്നിനും വമ്പൻ സാമ്പത്തീക സഹായ നീക്കവുമായി അമേരിക്ക. ഇരു രാജ്യങ്ങൾക്കും സഹായം നല്കാനു ഉള്ള ബൈഡൻ ഭരണകൂടത്തിൻ്റെ നീക്കങ്ങൾക്ക് പൊതുവെ അംഗീകാരം ലഭിച്ചേക്കും .
പ്രാഥമിക വോട്ടെടുപ്പിൽ ആദ്യ കടമ്പ കടന്നതോടെയാണ് വൈകാതെ അന്തിമ അംഗീകാരമാകുമെന്ന് വ്യക്തമായത് യുക്രെയ്നിന് 6080 കോടി ഡോളറും ഇസ്രായേലിന് 2640 കോടി ഡോളറും സൈനീക സഹായം അനുവദിക്കുന്നതാണ് കരാർ. ഇതിനായിഓരോ രാജ്യത്തിനുമുള്ള സഹായവുമായി ബന്ധപ്പെട്ട് പ്രതിനിധി സഭയിൽ വെവ്വേറെ വോട്ടിംഗ് നടക്കും. പ്രതിനിധി സഭ അംഗീകാരം നൽകുന്ന തീരുമാനങ്ങൾ അടുത്ത ഘട്ടത്തിൽ സെനറ്റ് കൂടി അംഗീകാരം ലഭിച്ചാൽ കരാർ നടപ്പാകും. റഷ്യ, ഇറാൻ, ചൈന എന്നിവക്കെതിരെ കൂടുതൽ ഉപരോധങ്ങളും സഭയിൽ പരിഗണനക്ക് വരുമെന്നാണ് സൂചന.