Sunday, May 19, 2024

HomeAmericaബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം:കപ്പല്‍ ഗതാഗതം ഭാഗീകമായി പു:നസ്ഥാപിച്ചു

ബാള്‍ട്ടിമോര്‍ കപ്പല്‍ അപകടം:കപ്പല്‍ ഗതാഗതം ഭാഗീകമായി പു:നസ്ഥാപിച്ചു

spot_img
spot_img

മേരീലാന്‍ഡ്: കൊളംബോയിലേയ്ക്ക് പോവുകയായിരുന്ന ചരക്കു കപ്പല്‍ നിയന്ത്രണം വിട്ട് ഇടിച്ച് തകര്‍ന്ന യുഎസിലെ ഫ്രാന്‍സീസ് സ്‌കോട്ട് കീ പാലത്തിന് അടിയിലൂടെയുള്ള കപ്പല്‍ ഗതാഗതം ആഴ്ച്ചകള്‍ക്ക് ശേഷം പുനസ്ഥാപിച്ചു. ഒരുമാസം മുമ്പാണ് പാലത്തിലേക്ക് കൂറ്റന്‍ ചരക്കുകപ്പല്‍ ഇടിച്ചു കയറിയത്. നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പാലത്തില്‍ നിന്നും കടലിലേക്ക് പതിച്ചിരുന്നു.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. സമീപത്തുകൂടി പുതുതായി കപ്പല്‍ ചാല്‍ തുറന്നാണ് കപ്പല്‍ ഗതാഗതം ആരംഭിച്ചത്. ഇപ്പോള്‍ ഭാഗീകമായാണ് ഗതാഗതം തുടങ്ങിയത്.

.പനാമയുടെ ബാല്‍സ 94 എന്ന ചരക്കു കപ്പല്‍ , കാനഡയിലെ സെന്റ് ജോണിലേക്കാണ് പോയ്ത്.
പാലം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ബാള്‍ട്ടിമോര്‍ തുറമുഖത്തേയ്ക്ക് പതിച്ച് പാലത്തിന്റെ
അവശിഷ്ടങ്ങള്‍ നീക്കാനുള്ള ജോലി തുടര്‍ച്ചയായി നടക്കുകയാണ്. നിലവില്‍ ഇവിടെ കിടക്കുന്ന അഞ്ച് കപ്പലുകള്‍ക്കൂടി താല്‍ക്കാലിക ചാനലിലൂടെ കടന്നുപോകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments