Tuesday, May 14, 2024

HomeAmericaഊദ് സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്രയും സംവിധായകന്‍ ശരത്തും ചേര്‍ന്ന് നിര്‍വഹിച്ചു

ഊദ് സിനിമയുടെ മ്യൂസിക് ലോഞ്ചിംഗ് മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്രയും സംവിധായകന്‍ ശരത്തും ചേര്‍ന്ന് നിര്‍വഹിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍: പ്രോംമ്ന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഹൂസ്റ്റണ്‍ മലയാളികള്‍ക്കിടയിലെ സ്ഥിരസാന്നിധ്യമായ, ജോണ്‍ ഡബ്ല്യു വറുഗീസ് നിര്‍മിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് മാര്‍ത്തോമാ ഇവന്റ് സെന്റര്‍ ഡളസില്‍ നടന്നു. കഴിഞ്ഞ 19 ന് വൈകുന്നേരം എട്ടിന് പ്രമുഖ ചലച്ചിത്ര പിന്നണി ഗായികയും മലയാളത്തിന്റെ അഭിമാനവുമായ പത്മഭൂഷണ്‍ കെ എസ്സ് ചിത്രയും മലയാളികളുടെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ ശരത്തും കൂടി ഒന്നിച്ച ‘ചിത്ര വര്‍ണ്ണം 24’ സ്റ്റേജില്‍ വര്‍ണ്ണാഭമായ രീതിയില്‍ നടത്തപ്പെട്ടു.

അടുത്ത മാസം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ഷഫീഖ് ഉമ്മറാണ് നിര്‍വഹിചിരിക്കുന്നത്. ജോയ്സ് തോന്നിയാമല രചനയും നിനോയ് വറുഗീസ് മ്യൂസിക് നലകിയ ഗാനം സൗത്ത് ഇന്ത്യയുടെ വാനം പാടി കെ എസ്സ് ചിത്ര ആണ് ആലപിച്ചിരിക്കുന്നത്.

മെയ് അഞ്ചിന് സരിഗമ പ്ലാറ്റഫോമിലുടെ റിലീസ് ചെയ്യുന്ന ഗാനം 2024ലെ എടുത്ത് പറയപ്പെടുന്ന ഗാനങ്ങളില്‍ ഒന്നായിരിക്കും എന്ന് ഊദിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു പോലെ അവകാശപെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments