Friday, April 18, 2025

HomeAmericaമിസ്സ് കാനഡ നൊവാകോസ്‌മോ 2025 കിരീടം മലയാളി ലിനോര്‍ സൈനബിന്‌

മിസ്സ് കാനഡ നൊവാകോസ്‌മോ 2025 കിരീടം മലയാളി ലിനോര്‍ സൈനബിന്‌

spot_img
spot_img

കാല്‍ഗറി: മിസ്സ് കാനഡ നൊവാകോസ്‌മോ 2025 കിരീടം ചൂടി 20 വയസ്സുള്ള മലയാളി യുവതി ലിനോര്‍ സൈനബ്. മിസ് ഒട്ടാവ 2024 ആയി കിരീടമണിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ ശ്രദ്ധേയമായ നേട്ടം ലിനോര്‍ സൈനബ് നേടിയത്. ലിനോറിന്റെ ഡെഡിക്കേഷന്‍, കരിസ്മ, പാഷന്‍ എന്നിവയാണ് അവരെ ദേശീയ അംഗീകാരത്തിന് അര്‍ഹയാക്കിയത്.

ഇക്കൊല്ലം ഒക്ടോബറില്‍, നോവകോസ്‌മോ വേള്‍ഡ്വൈഡ് മത്സര വേദിയില്‍ ലിനോര്‍ കാനഡയെ പ്രതിനിധീകരിച്ച് മത്സരിക്കും. ലോകതലത്തില്‍, കാനഡയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും മികച്ചതെന്ന് അവര്‍ വിശ്വസിക്കുന്ന ഗുണങ്ങള്‍ ലിനോറില്‍ ഉള്ളതായി നോവാകോസ്‌മോ ഓര്‍ഗനൈസേഷന്‍ ലെനോറിനെ പ്രശംസിച്ചു. കാല്‍ഗറി ഫുട് ഹില്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റേയും മക്കളില്‍ മൂത്ത ആളാണ് ലിനോര്‍. മുഹമ്മദ് ഇമ്രാന്‍, ഡന്നിയാല്‍ എന്നിവര്‍ ആണ് സഹോദരന്മാര്‍.

ആലുവ സ്വദേശിയായ ഡോ: മുഹമ്മദ് ലിബാബ് കറുപ്പംവീട്ടില്‍ കുടുംബാഗമാണ്. ഭാര്യ ഫാത്തിമ റഹ്‌മാന്‍. ഏറ്റുമാനൂര്‍ സ്വദേശികളായ സുല്‍ഫിയ റഹ്‌മാന്റെയും സിദ്ദിക് റഹ്‌മാന്റെയും കൊച്ചുമകളാണ് ലെനോര്‍. 1998-ലെ മിസ്സ് വേള്‍ഡ് ആയ ലിനോര്‍ അബര്‍ജിലിന്റെ നേട്ടത്തില്‍ ആകൃഷ്ഠയായാണ് തന്റെ അമ്മ തനിക്കു ലിനോര്‍ സൈനബ് എന്ന് പേരിട്ടത് എന്ന് ലിനോര്‍ പറഞ്ഞു. ഇത് ലിനോറിനു ബ്യൂട്ടി പേജന്റ് കളില്‍ പങ്കെടുക്കാന്‍ വലിയ പ്രചോദനം നല്‍കി.

ഇന്ത്യയുടെയും കാനഡയുടെയും സംസ്‌കാരങ്ങളില്‍ വളര്‍ന്ന ലിനോര്‍, മനുഷ്യാവകാശം, സമത്വം, ഇന്റര്‍സെക്ഷണല്‍ ഫെമിനിസം തുടങ്ങിയ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഇന്‍ക്ലൂസിവിറ്റി പ്രൊമോട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സ്‌കിന്‍-കളേര്‍ഡ് ക്രയോണ്‍സിന്റെ സ്ഥാപക കൂടിയാണ് ലിനോര്‍.

ലെനോര്‍ നിലവില്‍ ഓട്ടവ യൂണിവേഴ്‌സിറ്റിയില്‍ പ്രീ-ലോയില്‍ ബിരുദത്തിന് പഠിക്കുകയാണ്. അതോടൊപ്പം നൃത്തം, മോഡലിംഗ്, ദൃശ്യകല എന്നിവയുള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള ലിനോര്‍, ലോക്കല്‍ ഹോം ഷെല്‍ട്ടറുകളില്‍ സന്നദ്ധ സേവനം സേവനം ചെയ്യന്നതിനോടൊപ്പം വളര്‍ന്നുവരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം, ലക്ഷ്യബോധം പകര്‍ന്ന് നല്‍കുന്നതിനുള്ള പൊതുവേദികളില്‍ ലിനോരിന്റെ സ്ഥിരം സാന്നിധ്യമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments