വാഷിംഗ്ടണ്‍: ട്രംപിന്റെ നാടുകടത്തല്‍ നയത്തിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് എല്‍ സാല്‍വഡോറിലെ മെഗാ ജയിലിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട മേരിലാന്‍ഡ് സംസ്ഥാനത്തു നിന്നുള്ള പുരുഷന്‍ സുരക്ഷിതനാണെന്നു അമേരിക്കന്‍ ഉ്‌ദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു
കില്‍മര്‍ അബ്രെഗോ ഗാര്‍സിയ എന്ന മേരിലാന്‍ഡ സ്വദേശിയുടെ ജയില്‍ മോചനത്തിനും യുഎസിലേക്ക് മടങ്ങുന്നതിനും ട്രംപ് ഭരണകൂടം സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്.
നിലവില്‍ല അബ്രെഗോ ഗാര്‍സിയ എല്‍ സാല്‍വഡോറിലെ തീവ്രവാദികളെ പാര്‍പ്പിച്ചിരിക്കുന്ന തടവറയിലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ മൈക്കല്‍ കൊസാക് പറഞ്ഞു.എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് ബുക്കലെയുമായി പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും കൊസാക് പറഞ്ഞു. അമേരിക്കയുടെ തെറ്റായ നീക്കം മൂലമാണ് നാടുകടത്തപ്പെട്ടതെന്നു ഭരണകൂടം സമ്മതിക്കുമ്പോഴും ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വാദവും അമേരിക്ക മുന്നോട്ടു വെയ്ക്കുന്നുണ്ട്.എന്നാല്‍ അബ്രെഗോയുടെ അഭിഭാഷകന്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.എല്‍ സാല്‍വഡോറിലെ തീവ്രവാദ തടവറ കേന്ദ്രത്തിലേക്ക് അമേരിക്കയില്‍ നിന്നും നാടുകടത്തിയ 271 പേരില്‍ ഒരാളായിരുന്നു അദ്ദേഹം.
ഗാര്‍സിയയെ അമേരിക്കയിലേക്ക മടങ്ങാന്‍ സഹായിക്കുന്നതിനെതിരെ ട്രംപിന്റെ ഭരണകൂടം നിയമ പോരാട്ടത്തിലായിരുന്നു. ഗാര്‍സിയയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച മേരിലാന്‍ഡ് ഡിസോട്രിക്റ്റ് ജഡ്ജി പോള സിനിസ് തന്റെ അധികാരപരിധിക്കപ്പുറം പോവുകയാണെന്നാണ് ട്രംപ് ഭരണകൂടം വാദിച്ചത്.
ഗാര്‍സിയയെ തിരികെ കൊണ്ടുവരാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നതു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട.