ബൈജു ആലപ്പാട്ട് , KCCNA – PRO
ഡാളസ് :ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി സി.എൻ .എ ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾക്കുള്ള രൂപരേഖ തയ്യാറാക്കി വരുന്നതായി പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കലും അറിയിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജേക്കബ് കുസുമാലയത്തെ (യൂത്ത് നോമിനി) വൈസ് പ്രസിഡണ്ടായും അറ്റ്‌ലാന്റയിൽ നിന്നുള്ള ജെസ്‌നി കൊട്ടിയാനിക്കൽ ജോയിന്റ് ട്രെഷറായും ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയ്‌തു.
ജെയിംസ് ഇല്ലിക്കൽ (ഫ്ളോറിഡ) പ്രസിഡണ്ട് , സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക് ) എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് , വിപിൻ ചാലുങ്കൽ (ചിക്കാഗോ) ജനറൽ സെക്രട്ടറി, സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയിൽ (ഹൂസ്റ്റൺ) ട്രഷറർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഇവരെ കൂടാതെ റീജിയണൽ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്സ് മാത്യു മാപ്പളശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി ), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക് ), ഗോഡ്വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടൺ ), ജോ മാനുവൽ മരങ്ങാട്ടിൽ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേൽ (കാനഡ) , വിമൻസ് ഫോറം നാഷണൽ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആൽവിൻ പിണർക്കയിൽ (ചിക്കാഗോ) , യുവജനവേദി നാഷണൽ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്പിരിച്യുൽ ഡയറക്ടർ റെവ. ഫാ.ബോബൻ വട്ടംപുറത്ത് (സാൻ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് കമ്മറ്റി .
ക്നാനായ യങ് പ്രൊഫെഷണലുകൾക്ക് വളരെയേറേ പ്രയോജനം ചെയ്യുന്ന ക്നാനായ പ്രൊഫഷണൽ നെറ്റ്‌വർക്ക് ലിങ്ക്ഡനിൽ ആക്ടിവായിട്ടുണ്ട് .സമുദായംഗങ്ങൾ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് കമ്മറ്റി അഭ്യർത്ഥിച്ചു .
മെക്സിക്കോയിലെ കാൻകൂണിൽ വച്ചു ഈ വർഷം ഒക്ടോബറിൽ നടത്തപ്പെടുന്ന KCWFNA യുടെ സമ്മിറ്റിന്റെ രെജിസ്ട്രേഷൻ വളരെ ആവേശപൂർവം മുന്നേറുന്നതായി KCWFNA പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം അറിയിച്ചു.
KCCNA യുടെ കാനഡ റീജിയണലെ സമുദായ അംഗങ്ങൾക്ക് ഒന്നിച്ചു ചേരുന്നതിനും ഒരു ഉണർവ് പകരുന്നതിനുമായി ഏകദിന മീറ്റ് ‘നെല്ലും നീരും’ ഒണ്ടാറിയോയിലെ ഹാമിൽട്ടണിൽ വെച്ച് മെയ് മാസത്തിൽ നടത്തപ്പെടുന്നുണ്ട് . KCYLNA നാഷണൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് മെയ് മാസത്തിൽ ന്യൂയോർക്കിൽ വച്ചും യുവജനവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “ക്നാനായം 2025 ” ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായും KCCNA യുടെ നേതൃത്വത്തിൽ പ്രഥമ ഗോൾഫ് ടൂർണമെന്റും ഈ വർഷം സമ്മറിൽ സംഘടിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു.
അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന 24 ക്നാനായ യൂണിറ്റുകളുടെ നാഷണൽ ഫെഡറേഷനാണ് കെ.സി സി.എൻ.എ. ഓരോ യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുത്ത 146 നാഷണൽ കൗൺസിൽ മെമ്പേഴ്‌സ് അടങ്ങിയതാണ് കെ.സി സി.എൻ.എ. നാഷണൽ കൗൺസിൽ. അടുത്ത നാഷണൽ കൗൺസിൽ യോഗം മെയ് 18 -ന് ഓൺലൈനായി ചേരുന്നതാണെന്നും ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ കൂട്ടിച്ചേർത്തു.