മിസിസ്സാഗ: മിസിസ്സാഗ സെൻ്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ ഉയിർപ്പു തിരുന്നാൾ ആഘോഷിച്ചു. ഉയിർപ്പു തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പാതിരാ കുർബാനയ്ക്ക് മിസിസ്സാഗ രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ നേതൃത്വം നൽകി. കത്തീഡ്രൽ പള്ളി വികാരി ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ സഹ കാർമ്മി ആയിരുന്നു.

ജിടിഎയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളാണ് ഉയിർപ്പു തിരുനാൾ ആഘോഷത്തിൽ പങ്കെടുത്തത്. രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ എല്ലാ വിശ്വാസികൾക്കും ഉയിർപ്പു തിരുനാൾ ആശംസകൾ നേർന്നു.