Thursday, November 21, 2024

HomeAmericaഉപേക്ഷിച്ച ലോട്ടറിക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; ഉടമയ്ക്ക് ടിക്കറ്റ് നല്കി ഇന്ത്യന്‍ വംശജന്‍

ഉപേക്ഷിച്ച ലോട്ടറിക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; ഉടമയ്ക്ക് ടിക്കറ്റ് നല്കി ഇന്ത്യന്‍ വംശജന്‍

spot_img
spot_img

മസാച്യുസെറ്റ്‌സ്: സമ്മാനം ഇല്ലെന്ന് ഉറപ്പാക്കി വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. മസാച്യുസെറ്റ്‌സില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത ശേഷം യുവതി വലിച്ചെറിയുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ വംശജനായ സ്റ്റോര്‍ ഉടമസ്ഥന്‍ ടിക്കറ്റ് ഒന്നുകൂടി ശരിയായി പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടി പിടിച്ചു തിരിച്ചേല്‍പിക്കുകയും ചെയ്തു.

സംഭവം വാര്‍ത്തയായതോടെ സ്‌റ്റോര്‍ ഉടമയ്ക്ക് എല്ലാവരുടേയും പ്രശംസ ലഭിക്കുകയും ചെയ്തു. ലിയ റോസ് എന്ന യുവതിയാണ് സൗത് വിക്കകിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോറില്‍ നിന്നു ടിക്കറ്റ് വാങ്ങിയത്. ജോലി സ്ഥലത്തുനിന്നും ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നു ഇത്.

തിരക്കുപിടിച്ചു ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്നു തോന്നിയതിനാല്‍, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടികെറ്റ് വലിച്ചെറിയുകയും ചെയ്തു.

വൈകിട്ട് സ്റ്റോര്‍ ഉടമസ്ഥന്‍ അബി ഷാ, ട്രാഷ് കാന്‍ വൃത്തിയാക്കുന്നതിനിടയില്‍ ടിക്കറ്റ് ശ്രദ്ധയില്‍പെട്ടു. എല്ലാ നമ്പറും സ്‌ക്രാച്ച് ചെയ്തിട്ടില്ലെന്നു തോന്നിയതിനാല്‍ വീണ്ടും എല്ലാം സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോള്‍ ഒരുമില്യന്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തി.

ഉടന്‍ തന്നെ ഇതിന്റെ ഉടമസ്ഥയെ കണ്ടെത്തി, ഇവര്‍ സ്ഥിരമായി കടയില്‍ വന്നുകൊണ്ടിരുന്ന സ്ത്രീയായിരുന്നു. മേയ് 24 നാണ് ലോട്ടറി അടിച്ച വിവരം ലിയ റോസ് പുറത്തുവിട്ടത്.

ഇത്രയും സന്മനസ് കാണിച്ച കടയുടമസ്ഥനോടു പ്രത്യേക നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടിയ ടിക്കറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. 10000 ഡോളര്‍ ലഭിച്ച സന്തോഷത്തിലാണ് അബി ഷായും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments