പി.പി. ചെറിയാന്‍
വെസ്റ്റ്ഹില്‍സ് (ലോസ്ആഞ്ചലസ്): മാതൃദിനത്തില്‍ കാലിഫോര്‍ണിയ, ലോസ് ആഞ്ചലസ് വെസ്റ്റ് ഹില്‍സ് ഹോമില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് ഏജല ഡോണ്‍ ഫ്ളോറസ്(38) പതിനാറു വയസ്സുകാരന്‍ എന്നിവരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഫ്ളോറസിന് ആറ് മില്യണ്‍ ഡോളറാണ് ജാമ്യതുകയായി നിശ്ചയിച്ചിരിക്കുന്നത്.
പതിനാറ് വയസ്സുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളേയും കൊലപ്പെടുത്തിയതെന്ന് ഫ്ളോറസിന്റെ കുറ്റസമ്മതത്തെ തുടര്‍ന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. പോലീസ് പതിനാറുകാരനെ കുറിച്ചു വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കിലും, സമീപവാസികള്‍ പറയുന്നതു ഫ്ളോറസിന്റെ മകനാണെന്നാണ്. പന്ത്രണ്ടുവയസ്സുള്ള പെണ്‍കുട്ടിയും, എട്ടിനോടടുത്ത് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളുടെയും മൃതദേഹമാണ് പോലീസ് വീട്ടിനകത്തു കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഒരു ഫോണ്‍ കോളിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്.
വെസ്റ്റ് ഹില്‍സും, വുഡ്ലാന്റ് ഹില്‍സും തമ്മില്‍ വേര്‍തിരിക്കുന്ന നോര്‍ത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
പൂമ്പാറ്റകള്‍ കണക്കെ വീടിന്റെ പരിസരത്ത് സൈക്കിളിലും, മറ്റും പറന്ന് നടന്നിരുന്ന പിഞ്ചോമനകള്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നതു അയല്‍വാസികളെപോലും വേദനിപ്പിക്കുന്നു. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടതു തന്റെ മൂന്നു സഹോദരങ്ങള്‍ മരിച്ചുകിടക്കുന്നതാണെന്നും, ഉടനെ അയല്‍വാസികളെ വിവരം അറിയിക്കാന്‍ പതിനാറുകാരന്‍ വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. പക്ഷേ പോലീസ് ഇതിന് വ്യക്തമായി വിശദീകരണമെന്നും ന്ല്‍കിയിട്ടില്ല. മാതാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നുവോ എന്നതും സമീപവാസികള്‍ സംശയിക്കുന്നു.