ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്. കഴിഞ്ഞമാസമാണ് 3.67 ലക്ഷം കോടി രൂപക്ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് മസ്ക് അറിയിച്ചത്.
ഇടപാട് നിര്‍ത്തിവെച്ചതായുള്ള ടെസ്ല സി.ഇ.ഒയുടെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
ട്വിറ്ററിന്‍റെ മൊത്തം അക്കൗണ്ടുകളില്‍ അഞ്ചു ശതമാനത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകളെന്ന കമ്ബനിയുടെ അവകാശവാദത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതുവരെ ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായാണ് മസ്ക് ട്വീറ്റ് ചെയ്തത്.
ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൊത്തം ട്വിറ്റര്‍ ഉപയോക്താക്കളില്‍ അഞ്ചു ശതമാനത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകളെന്ന് ട്വിറ്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു.