Friday, December 27, 2024

HomeAmericaന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ മെയിന്‍ സ്ട്രീറ്റ് പലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തു

ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ മെയിന്‍ സ്ട്രീറ്റ് പലസ്തീന്‍ വേ എന്ന് പുനര്‍നാമകരണം ചെയ്തു

spot_img
spot_img

മൊയ്തീന്‍ പുത്തന്‍ചിറ

ന്യൂജെഴ്‌സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണില്‍ തിരക്കേറിയ മെയിന്‍ സ്ട്രീറ്റ് ‘പലസ്തീന്‍ വേ’ എന്ന് പാറ്റേഴ്‌സണ്‍ സിറ്റി കൗണ്‍സില്‍ പുനര്‍നാമകരണം ചെയ്തു. മെയ് 15-ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ 5,000-ത്തിലധികം ആളുകളാണ് ഒത്തുകൂടി ആഘോഷം പങ്കുവെച്ചത്.

നഗരത്തിന്റെ നാഗരിക-സാമ്പത്തിക ജീവിതത്തിന് പാലസ്തീനിയന്‍-അമേരിക്കക്കാര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് പാറ്റേഴ്‌സണ്‍ സിറ്റി കൗണ്‍സില്‍ ഈ തീരുമാനം ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നതായി സിറ്റി മേയര്‍ പറഞ്ഞു.

അമേരിക്കയിലെ ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്ക് പലസ്തീനികള്‍ എണ്ണമറ്റ സംഭാവനകളാണ് നല്‍കുന്നതെന്ന് ആഘോഷവേളയില്‍ സിറ്റി മേയര്‍ ആന്ദ്രെ സയേഗ് പറഞ്ഞു. പലസ്തീനികള്‍ അഭിമാനമുള്ള അമേരിക്കക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിയന്‍ സമൂഹത്തെയും നഗരത്തിന്റെ സാമൂഹിക ജീവിതത്തിലും ബിസിനസ്സിലും അവര്‍ നല്‍കിയ സംഭാവനകളെ ആദരിക്കുന്നതിനുള്ള തീരുമാനത്തില്‍ കൗണ്‍സില്‍ എത്തിയതായി മേയര്‍ പറഞ്ഞു.

”ഇത് വിദേശത്തുള്ള പലസ്തീന്‍ പോരാട്ടങ്ങളെ എപ്പോഴും ഓര്‍ക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇതൊരു ആഘോഷമാണ്, പക്ഷേ പലസ്തീനികള്‍ മനുഷ്യരാണെന്നും, ഞങ്ങള്‍ അമേരിക്കക്കാരാണെന്നും, ഞങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും, ഞങ്ങള്‍ക്ക് ലഭിച്ച വിലമതിക്കാനാവാത്ത ആദരവാണിതെന്നും” നഗരത്തിലെ ആദ്യത്തെ പലസ്തീനിയന്‍-അമേരിക്കന്‍ കൗണ്‍സിലര്‍ അലാ അബ്ദെലാസിസ് പറഞ്ഞു.

ഞായറാഴ്ച നടന്ന ആഘോഷത്തില്‍ ഡാബ്കെ എന്നറിയപ്പെടുന്ന പരമ്പരാഗത പലസ്തീന്‍ നൃത്തം ഉള്‍പ്പടെ, സംഗീതം, നൃത്തം മുതലായ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പാസായിക് കൗണ്ടിയിലെ ഏറ്റവും വലിയ നഗരമാണ് പാറ്റേഴ്സണ്‍. കൂടാതെ, ന്യൂജേഴ്സിയിലെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള നഗരവും. ധാരാളം അറബ് ജനതയും ഇവിടെയുണ്ട്. സൗത്ത് പാറ്റേഴ്‌സനെ പലസ്തീന്‍ സമൂഹം ”ലിറ്റില്‍ റമല്ല” എന്നും വിളിക്കാറുണ്ട്.

പാറ്റേഴ്‌സണ്‍ സിറ്റിയില്‍ 20,000 പലസ്തീന്‍ വംശജര്‍ ഉണ്ടെന്ന് പലസ്തീന്‍-അമേരിക്കന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാനിയ മുസ്തഫ പറഞ്ഞു.

അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട അല്‍-ജസീറയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷിറീന്‍ അബു അക്ലേയ്ക്ക് പലസ്തീന്‍ സമൂഹം ആദരാഞ്ജലി അര്‍പ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments