പി പി ചെറിയാൻ
ടെക്സസ് : ടെക്സസിലെ ബഹുഭൂരിക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട്. ടെക്സസ് യൂണിവേഴ്സിറ്റി നടത്തിയ അഭിപ്രായസർവേയിൽ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റ്കളും, 85 ശതമാനം സ്വതന്ത്രരും, 74 ശതമാനം റിപ്പബ്ലിക്കൻമാരും കഞ്ചാവ് മെഡിക്കൽ, റിക്രിയേഷനൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമ നിർമാണം വേണമെന്നും സർവ്വേ ചൂണ്ടികാട്ടി.
കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുവാൻ തയാറല്ല എന്നാണ് ടെക്സസ് ഗവർണറുടെ നിലപാട്. ടെക്സസിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്സിക്കോ ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാണ്. നവംബറിൽ ടെക്സസിൽ നടക്കുന്ന ഗവർണർ തിരഞ്ഞെടുപ്പിൽ ഗ്രോഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമേക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ. റൂർക്കെ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.