Thursday, December 26, 2024

HomeAmericaഇന്ത്യ വികസനത്തിന്റെ അമൃത വർഷങ്ങൾ ആഘോഷിക്കുന്നു:കേന്ദ്രമന്ത്രി വി മുരളീധരന് ഹ്യൂസ്റ്റനിൽ സ്വീകരണം.

ഇന്ത്യ വികസനത്തിന്റെ അമൃത വർഷങ്ങൾ ആഘോഷിക്കുന്നു:കേന്ദ്രമന്ത്രി വി മുരളീധരന് ഹ്യൂസ്റ്റനിൽ സ്വീകരണം.

spot_img
spot_img

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: യു എൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രി വി മുരളീധരൻ ഹ്യൂസ്റ്റൺ സന്ദർശിച്ചു. ന്യൂ യോർക്ക് ലോസ് ആഞ്ചെലെസ് എന്നീ സിറ്റികൾ സന്ദർശിച്ച ശേഷമാണു മന്ത്രി ഹ്യൂസ്റ്റനിൽ എത്തിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം ശ്രി മുരളീധരന് ഊഷ്മളമായ വരവേൽപ്പ് നൽകി. ഇന്ത്യാ ഹൌസിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ബഹു. മഹാജൻ അധ്യക്ഷത വഹിച്ചു. അതിനു മുൻപ് ഹ്യൂസ്റ്റൺ ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി.

തന്റെ മറുപടി പ്രസംഗത്തിൽ ഇന്ത്യക്കെതിരെ സംഘടിതമായി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ജാഗരൂകരായിരിക്കണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം കുതിച്ചെത്തുകയാണെന്നും 2047 ആകുമ്പോഴേക്കും ലോകത്തിലെ വൻ ശക്തികളിൽ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി അടുത്ത 25 വർഷം വികസനത്തിന്റെ അമൃത വർഷങ്ങളായി ആചരിക്കാൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോഡി അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം ഇന്ത്യൻ ജനതയെ ഉത്‌ബോധിപ്പിച്ചു.


യോഗത്തിനു മുൻപ് അദ്ദേഹം കെ എച് എൻ എ ഭാരവാഹികളുമായി ചർച്ച നടത്തി. അടുത്തവർഷം നടക്കുന്ന കെ എച് എൻ എ കൺവൻഷന്‌ ഭാവുകങ്ങൾ ആശംസിക്കുകയും പങ്കെടുക്കാൻ ശ്രേമിക്കുമെന്നു വാക്ക് നൽകുകയും ചെയ്തതായി പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു. ജി കെ പിള്ള,ഡോ. രാമദാസ് , രഞ്ജിത്ത് പിള്ള, സോമരാജൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

പിറ്റേന്ന് ശ്രി ഗുരുവായൂരപ്പൻ ക്ഷേത്രം ശ്രി മീനാക്ഷി ക്ഷേത്രം എന്നിവസന്ദര്ശിച്ച മന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments