ഡാളസ് : മുട്ട കയറ്റിപോയ ട്രക്ക് അപകടത്തിൽ പെട്ട സംഭവം നാട്ടുകാരെ വലച്ചു . ഡാളസിലാണ്സംഭവം .ആളപായമൊന്നും ഉണ്ടായില്ലെങ്കിലും എവിടെ നോക്കിയാലും തോട് പൊട്ടി ഒഴുകുന്ന മുട്ടകളാണ്. രണ്ടര ലക്ഷത്തോളം മുട്ടകളാണ് റോഡില്‍ പൊട്ടിവീണത്.
13,000 കിലോഗ്രാം ഭാരമുള്ള 2,50,000ലധികം മുട്ടകള്‍ കയറ്റിക്കൊണ്ടുപോയ 18 ചക്രങ്ങളുള്ള ട്രക്കാണ് ദിവസങ്ങൾക്ക് മുൻപ് ഫ്രീവേയില്‍ അപകടത്തില്‍ പെട്ടത്. ഡാളസ് നഗരത്തിന് സമീപം ഐ-30 ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. മാല്‍ക്കം എക്‌സ് ബൊളിവാര്‍ഡിലെ പാലത്തിന്‍റെ തൂണില്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനിലെ (TxDOT) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൊളിഞ്ഞ് 30,000 കിലോ മുട്ടകള്‍ ഫ്രീവേയിലേക്ക് പൊട്ടിയൊഴുക്കുകയായിരുന്നു .
പൊട്ടിയ മുട്ടകള്‍ ഉണങ്ങി പിടിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ ഇങ്ങോട്ടേക്കുള്ള പാതകള്‍ അടയ്‌ക്കേണ്ടിയും വന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്