Sunday, December 22, 2024

HomeAmericaഐവിന്‍ പീടികയില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍

ഐവിന്‍ പീടികയില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍

spot_img
spot_img

ചിക്കാഗോ: ഇന്‍ഡ്യാനയിലെ ക്‌നായി തോമാ നഗറില്‍വെച്ച് ജൂലൈ 21 മുതല്‍ 24 വരെ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാനായി ഐവിന്‍ പീടികയിലിനെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ വളരെ ഭംഗിയായി നടന്നുവരുന്നതായും വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കള്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ കാണിക്കുന്ന ഉത്സാഹത്തിനും നല്ല മനസ്സിനും രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഐവിന്‍ പീടികയില്‍ നന്ദി അര്‍പ്പിച്ചു.

ഇനിയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയത് ഈ കനാനായ മാമാങ്കത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഐവിന്‍ പീടികയില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ കോ-ചെയര്‍മാന്‍മാരായി വെബ്‌സൈറ്റ് കമ്മറ്റി ചെയര്‍മാന്‍ ജോയല്‍ വിശാഖംതറ, ജോയി ഇണ്ടിക്കുഴി, റിച്ചിന്‍ ജോയിന്‍, അലക്‌സ് പടിക്കപ്പറമ്പില്‍, സാമോന്‍ പല്ലാട്ടുമഠം, മരിയ സ്റ്റീഫന്‍ കൊടിഞ്ഞിയില്‍, ഫിലിപ്പ് കരിക്കശ്ശേരില്‍ എന്നിവര്‍ കോ-ചെയര്‍മാന്‍മാരായി ഈ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സിബി മുളയാനിക്കുന്നേലും കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ സാബു മുളയാനിക്കുന്നേലും രജിസ്‌ട്രേഷന്‍ കമ്മറ്റിക്ക് നേതൃത്വം നല്‍കുന്നു.

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ വളരെ സുഗമമായി നടത്തുന്ന ഐവിന്‍ പീടികയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ നന്ദി അര്‍പ്പിച്ചു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള ഏത് സംശയങ്ങള്‍ക്കും ചെയര്‍മാന്‍ ഐവിന്‍ പീടികയില്‍ (914 837 6112), ജോയല്‍ വിശാഖംതറ (845 536 1133), സാമോന്‍ പല്ലാട്ടുമഠം (214 392 2124), അലക്‌സ് പടിക്കപ്പറമ്പില്‍ (219 614 1388), മരിയ സ്റ്റീഫന്‍ കൊടിഞ്ഞിയില്‍ (267 467 7115), റിച്ചിന്‍ ജോയി (647 994 6782), ഫിലിപ്പ് കരിശ്ശേരിക്കല്‍ (281 435 4322), സിബി മുളയാനിക്കുന്നേല്‍ (404 429 4927) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ സാബു മുളയാനിക്കുന്നേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments