സിജോയ് പറപ്പള്ളിൽ
ന്യൂയോർക്ക്: ന്യൂയോർക്ക് ക്‌നാനായ ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തിൽ നടത്തിയ റ്റീൻ മിനിസ്ട്രി സംഗമം ഉജ്ജ്വലമായി. ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് റോക്‌ലാൻഡ് സെന്റ് മേരീസ്, ന്യൂജേഴ്സി ക്രിസ്തുരാജ ഇടവകകളിൽ നിന്നും വന്നെത്തിയ ഹൈസ്ക്കൂൾ കുട്ടികൾക്ക് തനിമയുടെയും ഒരുമയുടെയും വിശ്വാസനിറവിന്റെയും സംഗമവേദിയായി ഈ കൂട്ടായ്മ മാറി.

റെബേക്ക വയലുങ്കൽ, ആഷ്‌ലി മാരിയോ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. അനഘ തൊഴുത്തുങ്കൽ വിവിധ ഗ്രൂപ്പ് പരുപാടികൾക്ക് നേതൃത്വം നൽകി.
ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ മറ്റ് വൈദികരുടെയും കോർഡിനേറ്റർ മാരുടെയും സാന്നിധ്യത്തിൽ വി.കുർബാനയ്ക്ക് ശേഷം സംഗമം ഉദ്ഘാടനം ചെയ്തു. റ്റീൻ മിനിസ്ട്രിയുടെ വിവിധ കർമ്മപരുപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കി.