Tuesday, May 30, 2023

HomeAmericaലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാൻ അപേക്ഷിക്കാം

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാൻ അപേക്ഷിക്കാം

spot_img
spot_img

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

ജൂൺ 9-11തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലേക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ ക്ഷണിക്കുന്നു.

പ്രതിനിധിയാകാൻ അപേക്ഷിക്കാനുള്ള ലിങ്ക് സംഘാടക സമിതി പുറത്തുവിട്ടു. ലോക കേരളസഭയിലെ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഉൾപ്പെടെ ഇരുനൂറ്റിയമ്പതോളം പ്രതിനിധികളെയാണ് സമ്മേളനത്തിന് പ്രതീക്ഷിക്കുന്നത്. അപേക്ഷകളിന്മേലുള്ള തീരുമാനം ലോക കേരളസഭാ സെക്രട്ടേറിയറ്റ് കൈക്കൊള്ളും. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കരീബിയനിലുമുള്ള സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ അക്കാദമിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾ സമ്മേളനത്തിനെത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

ജന്മനാടായ കേരളത്തിന്റെയും വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികളുടേയും പുരോഗതിക്കു വേണ്ടിയുള്ള ചർച്ചകളിലും തീരുമാനങ്ങളിലും ഭാഗഭാക്കാകുന്നതിനുള്ള അവസരം കൂടിയാണ് ലോക കേരള സഭാ സമ്മേളനങ്ങൾ. സമ്മേളനത്തിൽ പ്രതിനിധിയാകുന്നതിനുള്ള അപേക്ഷ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മെയ് പതിനാലു വരെ സ്വീകരിക്കും.

https://docs.google.com/forms/d/e/1FAIpQLSevqZ8xlpBMwdb7IFvg82QWqB2WDxQO6QRzuyA-nkpz8GWOjQ/viewform?usp=sf_link
spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments