സന്തോഷ് എബ്രഹാം
ഫിലാഡിൽഫിയാ: യുണൈറ്റഡ്ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ ഉദ്ഘാടനം മെയ് ആറാംതീയതി ശനിയാഴ്ച സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്നു.
അന്നേദിവസം ഫിലാഡൽഹിയസിറ്റിയിൽ മത്സരിക്കുന്ന മേയർ സ്ഥാനാർത്ഥികളുടെയും മീറ്റ് ദ കാൻഡിഡേറ്റ് നടന്നു. ഷാലു പുന്നൂസ് ചെയർപേഴ്സണായും ബെൻഫിലിപ്പ് ട്രഷററും ബിനു പോൾ അക്കൗണ്ട് ആയും ബിനു ജോസഫ് സെക്രട്ടറിയായിബോബി ചെറിയാനും തോമസ് കുട്ടി വർഗീസും ഫണട്റൈസിങ് കമ്മിറ്റിയും ലീഗ് അഡ്വൈസർ ആയി അറ്റോണിജോസ് കുന്നേലും പി ആർ ഒ ആയി സന്തോഷ് എബ്രഹാം ഓഡിറ്ററായി സുധാ കർത്താ ആയും മറ്റു 35 അംഗങ്ങളുടെ കമ്മിറ്റിയും നിലവിൽ വന്നു.
റെബേക്ക റയാൻഹാർഡ്, ജെഫ് ബ്രൗൺ എന്നീ സ്ഥനാർഥികൾ മെയ്16 ആം തീയതി നടക്കുന്ന പ്രൈമറി ഇലക്ഷന് നേരിടുന്നു. പ്രൈമറിയിൽ നിന്നും വിജയിക്കുന്നവർ നവംബർമാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുന്നത്. ഇന്ത്യക്കാരെ കാണുന്നതിനുംവോട്ടഭ്യാർഥിക്കുന്നതിനും ആണ് എത്തിച്ചേർന്നത് ഇന്ത്യൻ കമ്മ്യൂണിറ്റി ആദ്യമായാണ് ഫില ഡെൽഹിയിൽഒരു പൊളിറ്റിക്കൽ ആക്ഷൻ സംഘടന രൂപീകരിച്ച സ്ഥാനാർത്ഥികൾക്ക് വോട്ടർമാരെ നേരിൽ കാണുവാൻഅവസരം ഉണ്ടാക്കി കൊടുക്കുന്നത്.
ഇന്ത്യ കമ്മ്യൂണിറ്റിയിലെ വരുംതലമുറയിൽ നിന്നും അമേരിക്കൻരാഷ്ട്രീയത്തിലേക്ക് യുവജനങ്ങളെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനയ്ക്ക് ഉള്ളത്. കൗൺസിൽഅച്ച് ലാർജിലേക്ക് മത്സരിക്കുന്നജിം ഹെർട്ടി, നീന അഹമ്മദ് എന്നിവർ, ജഡ്ജ് ആയി മത്സരിക്കുന്ന കെ യു, ബ്രെയിൻ മറ്റ്‌ലഫ്ലിൻ എന്നിവരുംപെൻസിൽവാനിയാ സ്റ്റേറ്റ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ആരോൺ ബഷീറും മേയർ സ്ഥാനാർത്ഥികളെകൂടാതെ മീറ്റ് കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്ത് വോട്ട് അഭ്യർത്ഥിക്കുകയും വിജയിച്ചാൽ പ്രവാസസമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി പരിശ്രമിക്കുമെന്നും അക്രമരഹിത സിറ്റിആയിഫിലഡൽഫിയആയ് മാറ്റിയെടുക്കുവാൻ 1500 പോലീസ് ഓഫീസേഴ്സിനെ കൂടി വ്യന്നീസിപ്പാൻ വേണ്ട തൊഴിലവസരം ഉണ്ടാക്കും എന്നും അറിയിച്ചു .
ചെയർമാൻ ഷാലു പൊന്നൂസ് അറ്റോണി ജോസ് കുന്നേൽബെൻ ഫിലിപ്പ് ബിനു പോൾ ബിനു ജോസഫ് എന്നിവർ സംസാരിച്ചു യുണൈറ്റഡ് ഇന്ത്യൻ പൊളിറ്റിക്കൽ ഫോറംരൂപീകരിക്കുവാൻ ഉണ്ടായ സാഹചര്യവും അതിന്റെ ആവശ്യകതയും സദസ്സിനെ ബോധ്യപ്പെടുത്തി എംസി മാരായിശ്രീജിത്ത് കോമത്തും ഡാനിയേൽ ടൈസ്ചലെർ ഉം പ്രവർത്തിച്ചു.
മേയർ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് യുണൈറ്റഡ് ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിഅംഗങ്ങളിൽ നിന്നും മറ്റ് ഇന്ത്യൻ വ്യവസായികളിൽ നിന്നും ശേഖരിച്ച ചെക്ക് നൽകി.
വാർത്ത – സന്തോഷ് എബ്രഹാം