Tuesday, June 25, 2024

HomeAmericaഎബി സ്‌കറിയയുടെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്റെ അനുശോചനം

എബി സ്‌കറിയയുടെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റന്റെ അനുശോചനം

spot_img
spot_img

പത്തനംതിട്ട: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ മുന്‍ പ്രസിഡന്റും ഏഷ്യാനെറ്റ് യു.എസ്.എ ഹൂസ്റ്റന്റെ സാരഥിയുമായ ജോര്‍ജ് തെക്കേമലയുടെ സഹോദരീ പുത്രി മഞ്ജു തോമസിന്റെ ഭര്‍ത്താവും പത്തനംതിട്ട ഇലന്തൂര്‍ കാലായില്‍ പുത്തന്‍വീട്ടില്‍ റവ. എം. സ്‌കറിയയുടെയും ലീലാമ്മയുടെയും മകനുമായ എബി സ്‌കറിയയുടെ (42) നിര്യാണത്തില്‍ ഐ.പി.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

എബി സ്‌കറിയയുടെ ബന്ധുമിത്രാദികളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റും നേര്‍കാഴ്ച പത്രത്തിന്റെ ചീഫ് എഡിറ്ററുമായ സൈമണ്‍ വളാച്ചേരില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബാംഗ്ലൂരില്‍ ഇക്കഴിഞ്ഞ 19-ാം തീയതി ഹൃദയസ്തംഭനം മൂലമായിരുന്നു എബി സ്‌കറിയയുടെ അന്ത്യം. സംസ്‌കാരം മെയ് 22-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് ഇലന്തൂര്‍ മര്‍ത്തോമ്മാ വലിയ പള്ളിയില്‍ നടക്കും. സ്വഭവനത്തില്‍ നടക്കുന്ന ശുശ്രൂഷകളെ തുടര്‍ന്ന് മാര്‍ത്തോമ്മാ വലിയപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്കും ശേഷമായിരിക്കും സംസ്‌കാരം. മകന്‍, ഇവാന്‍ എബി സ്‌കറിയ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments