Tuesday, June 25, 2024

HomeAmericaഅമിത വേഗം: ജോര്‍ജിയയില്‍ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

അമിത വേഗം: ജോര്‍ജിയയില്‍ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

spot_img
spot_img

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അല്‍ഫാരെറ്റ ഹൈസ്‌കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥിയായ ആര്യന്‍ ജോഷി, ജോര്‍ജിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ശ്രീയ അവസരള, അന്‍വി ശര്‍മ്മ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നും അമിത വേഗതയായിരിക്കാം കാറപകടത്തിന് കാരണമെന്നും അല്‍ഫാരെറ്റ പൊലീസ് പറഞ്ഞു.

ജോര്‍ജിയയിലെ അല്‍ഫാരെറ്റയില്‍ മെയ് 14-ന് മാക്സ്വെല്‍ റോഡിന് സമീപത്താണ് അപകടമുണ്ടായത്. അഞ്ചുപേരും 18 വയസ് പ്രായമുള്ളവരാണ്. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും റിത്വക് സോമേപള്ളി, അല്‍ഫാരെറ്റ ഹൈസ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments