Sunday, June 16, 2024

HomeAmericaവിമ്പള്‍ഡണിലെ വിസ്മയങ്ങള്‍

വിമ്പള്‍ഡണിലെ വിസ്മയങ്ങള്‍

spot_img
spot_img

സുനില്‍ വല്ലാത്തറ ഫ്‌ളോറിഡ

ലോകത്തില്‍ ആകെ നാല് ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകള്‍ ഉണ്ടെങ്കിലും ഏറ്റവും ജനപ്രീതി ഉള്ളത് 1877ല്‍ ഇംഗ്ലണ്ടിലെ ലണ്ടനില്‍ ആരംഭിച്ച വിമ്പള്‍ഡന്‍ ആണ്.
മെന്‍ സിംഗിള്‍സ് വുമണ്‍ സിംഗിള്‍സ് മെന്‍ ഡബിള്‍സ് വുമണ്‍ ഡബിള്‍സ് മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഏറ്റവും ആവേശം നിറഞ്ഞത് പുരുഷന്മാര്‍ ഏറ്റുമുട്ടുന്ന മെന്‍ സിംഗിള്‍സ് ആണ്.
ലോകത്തിലെ ഏറ്റവും ആഡംബര കളികളിലൊന്നായ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ പ്രത്യേകിച്ച് വിമ്പള്‍ഡണില്‍ പങ്കെടുക്കുന്നത് അമേരിക്ക ഇംഗ്ലണ്ട് ജര്‍മ്മനി ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വീഡന്‍ ക്രോയേഷ്യ ഓസ്‌ട്രേലിയ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ സീഡഡ് താരങ്ങള്‍ ആണ്.
നാലു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ ഏറ്റവും സമ്മാനതുക കൂടുതലുള്ളത് വിമ്പള്‍ഡണിലാണ്. ലീഗ് റൗണ്ട് മുതല്‍ മത്സരിക്കുന്ന താരങ്ങള്‍ കൈ നിറയെ പണവുമായാണ് മടങ്ങുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ മെന്‍ വിഭാഗത്തിലും അമേരിക്കയുടെ മാര്‍ട്ടിന നവരത്തിലോവ വുമണ്‍ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ തവണ വിമ്പള്‍ഡണ്‍ കിരീടം ചൂടിയവര്‍ ആണ്.
അമേരിക്കയുടെ ജിമ്മി കൊനോഴ്‌സ്, ജോണ്‍ മെക്കാന്റോ, ആന്ദ്രേ അഗാസി സ്വീഡന്റെ ബ്യോണ്‍ ബോര്‍ഗ്, സ്റ്റീഫന്‍ എഡ്ബര്‍ഗ ജര്‍മനിയുടെ പൂച്ചക്കണ്ണന്‍ ബോറിസ് ബെക്കര്‍ ഇവരൊക്കെ വിമ്പള്‍ഡണ്‍ പുരുഷ കിരീടം പല തവണ നേടിയവര്‍ ആണ്.
അമേരിക്കയുടെ ക്രിസ് ഇവര്‍ട്ട് ലോയ്ഡ്, വീനസ് വില്യംസ്, സെറീന വില്യംസ് ജര്‍മ്മനിയുടെ സ്റ്റെഫി ഗ്രാഫ് തുടങ്ങിയ പഴയ പടക്കുതിരകള്‍ നിരവധി തവണ വിമ്പള്‍ഡണ്‍ വനിതാ കിരീടം ചൂടിയവര്‍ ആണ്.
ഫുട്‌ബോള്‍ പോലെയോ ക്രിക്കറ്റ് പോലെയോ ആരാധകര്‍ ഇല്ലാത്തതുകൊണ്ട് ടെന്നിസിന്റെ പ്രചാരം ഇന്ത്യയില്‍ കുറവാണ്.
ആഡംബര കളിയായതുകൊണ്ട് ടെന്നീസ് കോര്‍ട്ട്കളുടെ കുറവും ഏറെ പണചിലവും ആണ് ടെന്നീസ് പ്രചാരം ഇന്ത്യയില്‍ കുറയുവാന്‍ കാരണം.
ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കേരളത്തില്‍ തിരുവനന്തപുരം നഗരത്തിലും കൊച്ചിയിലും കോഴിക്കോടുമായി പത്തില്‍ താഴെ ടെന്നീസ് കോര്‍ട്ടുകള്‍ ആണ് ഉണ്ടായിരുന്നത്.
എണ്‍പതുകളുടെ മധ്യത്തോടെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളുടെ ലൈവ് ടെലികാസ്‌റ് ഇന്ത്യയില്‍ എത്തി തുടങ്ങിയപ്പോള്‍ യുവാക്കളുടെ ഇടയില്‍ ഒരു താത്പര്യം ടെന്നിസിനോട് ഉണ്ടായെങ്കിലും കോര്‍ട്ടുകളുടെ കുറവ് നല്ല താരങ്ങളെ സൃഷ്ടിക്കുന്നതില്‍ വന്ന വലിയ അപാകത ആയി.
ഈ പരിമിതിയിലും വെറ്ററന്‍ താരങ്ങളായ വിജയ് അമൃതുരാജ്, രമേശ് കൃഷ്ണന്‍, ലിയാണ്ടര്‍ പയസ് ഇവരൊക്ക് ഇന്ത്യയ്ക്കു വേണ്ടി വിമ്പള്‍ഡണില്‍ കളിച്ചവരാണ്.
ഈയടുത്ത കാലത്ത് ഉദിച്ചു ഉയര്‍ന്ന സാനിയ മിര്‍സ വനിതാ വിഭാഗത്തില്‍ മികച്ച സീഡോഡെ ഇന്ത്യയ്ക്കു വേണ്ടി വിമ്പള്‍ഡണില്‍ കളിക്കുന്ന മിന്നും താരമാണ്.
എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയോ ജൂലൈ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയോ ആരംഭിച്ചു രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ ടെന്നീസ് മാമാങ്കം ഈ വര്‍ഷം ജൂലൈ ഒന്ന് തിങ്കളാഴ്ച ആണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍ക്കറാസ് വിമ്പള്‍ഡണ്‍ കപ്പില്‍ ഈ വര്‍ഷവും മുത്തമിടുമോയെന്നു കാത്തിരുന്നു കാണാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments