Saturday, June 15, 2024

HomeAmericaചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 10-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് അവിസ്മരണീയമായി

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 10-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരത്തിന്റെ കിക്കോഫ് അവിസ്മരണീയമായി

spot_img
spot_img

ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള പത്താമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കിക്കോഫ് പാലാ എം.എല്‍.എ. യും സിനിമാ നിര്‍മ്മാതാവും മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവുമായ മാണി സി. കാപ്പന്‍ നിര്‍വ്വഹിച്ചതോടു കൂടി ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിന് ഔദ്യൗഗികമായി കൊടി ഉയര്‍ന്നു. ചിക്കാഗോയിലെ സോഷ്യല്‍ ക്ലബ്ബിന്റെ ആസ്ഥാനത്ത് നടന്ന പ്രൗഡഗംഭീരമായ കിക്കോഫ് ചടങ്ങില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സിബി കദളിമറ്റം അദ്ധ്യക്ഷനായിരുന്നു.

മറ്റ് കായിക ഇനങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ വടംവലിക്കു വേണ്ടി ഇത്ര വിപുലമായ ഒരു മത്സരം ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന സോഷ്യല്‍ ക്ലബ്ബിനെ മാണി സി. കാപ്പന്‍ അഭിനന്ദിച്ചു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചിക്കാഗോയിലെ മലയാളികളുടെ ഐക്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ വടംവലി മത്സരത്തിന് ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്നതും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടംവലിയുടെ വേള്‍ഡ് കപ്പ് എന്നറിയപ്പെടുന്ന ചിക്കാഗോ ഇന്റര്‍നാഷണല്‍ വടംവലിക്ക് ഇനി മൂന്നു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിക്കാഗോ മലയാളി സമൂഹത്തില്‍ നിന്ന് വളരെയധികം സഹായ സഹകരണങ്ങള്‍ കിട്ടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് സിബി കദളിമറ്റം പറഞ്ഞു.

2024 സെപ്റ്റംബര്‍ 2-ാം ചിക്കാഗോ സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടക്കുന്ന വടംവലി മത്സരം ഏറ്റവും മികച്ചതായിരിക്കുമെന്നും വന്‍ സര്‍പ്രൈസുകള്‍ കാത്തിരിക്കുന്നുണ്ടെന്നും വടംവലി മത്സരത്തിന്റെ സംഘാടകസമിതി ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. മത്സരത്തിന് ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ടീമുകള്‍ പങ്കെടുക്കും. വടംവലി മാത്രമല്ല ഫുഡ് ഫെസ്റ്റിവല്‍, സെലിബ്രിറ്റികളുടെ സാന്നിദ്ധ്യം തുടങ്ങി വമ്പിച്ച പരിപാടിയാണ് നടക്കുകയെന്ന് സിറിയക് കൂവക്കാട്ടില്‍ വ്യക്തമാക്കി.

സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ആശംസകള്‍ അര്‍പ്പിച്ചു. വടംവലിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്ത അദ്ദേഹം പരിപാടി മികച്ചതും ശ്രദ്ധേയവുമായിരിക്കുമെന്ന് പറഞ്ഞു. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സെക്രട്ടറി സിബി കൈതക്കത്തൊട്ടിയില്‍ നന്ദി അറിയിച്ചു.

വടംവലി സംഘാടകസമിതിയിലെ ഫുഡ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോസ് മണക്കാട്ട്, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെസ്‌മോന്‍ പുറമഠത്തില്‍, ജോയിന്റ് സെക്രട്ടറി സാബു പടിഞ്ഞാറേല്‍, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍, വടംവലി സംഘാടകസമിതി ഭാരവാഹികളായ ബിജു കരികുളം, പബ്ലിസിറ്റി കണ്‍വീനര്‍ മാത്യു തട്ടാമറ്റം, സെന്റ് മേരീസ് പള്ളി ട്രസ്റ്റ് ഭാരവാഹികളായ സാബു കട്ടപ്പുറം, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, വടംവലി ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ പേരന്റ് പെട്രോളിയത്തിന്റെ ജോ ആലിപേര്‍ട്ട, മറ്റ് സ്‌പോണ്‍സര്‍മാരായ ഗോള്‍ഡ് റഷ് ഗെയിമിംഗ് നെയ്തന്‍ പീറ്റര്‍, ടോണി കിഴക്കേക്കുറ്റ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 11111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയുമാണ്. രണ്ടാം സമ്മാനമായ 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്യുന്നത് ശ്രീ. ഫിലിപ്പ് മുണ്ടപ്ലാക്കലും, മൂന്നാം സമ്മാനമായ 3333 ഡോളറും ചാക്കോ & മറിയം കിഴക്കേക്കുറ്റ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്യുന്നത് എലൈറ്റ് ഗെയിമിംഗ് ടോണി ഫ്രാന്‍സിസ് കിഴക്കേക്കുറ്റും, നാലാം സമ്മാനമായ 1111 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് മംഗല്യ ജ്വല്ലറിയുമാണ്.

ജോസ് മണക്കാട്ട് ആയിരുന്നു സോഷ്യല്‍ ക്ലബ്ബിന്റെ വടംവലി മത്സരത്തിന്റെ കിക്കോഫിന്റെ അവതാരകന്‍. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി യോഗം പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments