ജോയി തുമ്പമണ്‍
ഫിലാഡല്‍ഫിയ: ഏതാണ്ട് കാല്‍ നൂറ്റാണ്ടിനു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1990 -ല്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫിലാഡല്‍ഫിയ പട്ടണത്തില്‍ ആരംഭിച്ച ‘ഐ.പി.സി ചര്‍ച്ച് ഓഫ് ഗോഡ്’ ഒരു ചെറിയ ആരംഭമായിരുന്നുവെങ്കിലും ദൈവം വിശാലത വരുത്തി. ഇതിന്റെ സ്ഥാപകന്‍ പാസ്റ്റര്‍ വെസ്‌ലി ഡാനിയേല്‍ ആണ്.
ഈ സഭ പുതുതായി വാങ്ങിയ ആരാധനാലയത്തിന്റെ ഉദ്ഘാടനം മെയ് 24-ന് രാവിലെ 10 മണിക്ക് പാസ്റ്റര്‍ ജോസഫ് വില്യം നിര്‍വഹിക്കും.

വാര്‍ഷിക കണ്‍വന്‍ഷനായ മെയ് 23,24,25 തീയതികളില്‍ വൈകിട്ട് പൊതുസമ്മേളനങ്ങള്‍ ഉണ്ടായിരിക്കും. മുഖ്യ പ്രഭാഷകനായി റവ. ജഫ്രി (ലണ്ടന്‍) കടന്നുവരും. പ്രസിദ്ധ വര്‍ഷിപ്പ് ലീഡറായ പെര്‍സീസ് ജോണ്‍ (ഇന്ത്യ), സാജന്‍ ചാക്കോ (യു.കെ) എന്നിവരും എത്തിച്ചേരും.
ചര്‍ച്ചിന്റെ വിലാസം: 25 ജാക്‌സണ്‍ റോഡ്, വാര്‍മിനിസ്റ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ
സഭാ പാസ്റ്റര്‍ വെസ്‌ലി ഡാനിയേല്‍ മണക്കാല ഫെയ്ത്ത് ജിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഈ സഭ ഐ.പി.സി ഈസ്റ്റേണ്‍ റീജിയനിലെ പ്രമുഖ സഭകളില്‍ ഒന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 215 964 1452,