ശ്രീകുമാര്‍ ഉണ്ണിത്താന്‍
നമ്മെ എല്ലാം ദു:ഖത്തിലാഴ്ത്തികൊണ്ട് ന്യൂ യോര്‍ക്ക് മലയാളികളുടെ പ്രിയങ്കരനായ കൊച്ചുമ്മന്‍ ജേക്കബ് നമ്മോടു വിട പറഞ്ഞു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശം പരത്തിയ മികവാര്‍ന്ന വ്യക്തിത്വത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ കണ്ണീര്‍ പ്രണാമം.
പ്രസിഡന്റ് ഗണേഷ് നായര്‍ അവതരിപ്പിച്ച അനുശോചന പ്രേമേയത്തില്‍ ശ്രീ കൊച്ചുമ്മന്‍ ജേക്കബിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദുഖാര്‍ത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ഈ വിഷമ ഘട്ടം തരണം ചെയ്യുവാന്‍ ജഗതീശ്വരന്‍ ശക്തി നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ പറയുന്നു . ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ പി ജോര്‍ജ് പ്രേമേയത്തെ പിന്‍ന്താങ്ങി.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷനെ എപ്പോഴും സ്വന്തം ഫാമിലി ആയി കണ്ടിരുന്ന അദ്ദേഹം . അസോസിയേഷനില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ഉണ്ടെങ്കില്‍ അത് സമാധാനപരമായി പരിഹരിക്കുന്നതില്‍ അസാമാന്യമായാ ഒരു കഴിവ് കൊച്ചുമ്മന്‍ ജേക്കബിന് ഉണ്ടായിരുന്നു .അസോസിയേഷനില്‍ ജാതിമത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ആയിരുന്നു .
അവിടെ എപ്പോഴും ഒരു കുടുബത്തിലെ കാരണവരുടെ റോളില്‍ ആയിരിന്നു അദ്ദേഹം. വ്യത്യസ്ത അഭിപ്രായക്കാരെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ അസാധാരണ കഴിവ് എപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ കൊച്ചുമ്മന്‍ ജേക്കബിന്റെ വേര്‍പാട് അസോസിയേഷനെ സംബന്ധിച്ചടത്തോളം ഒരു തീരാ നഷ്ടമാണ്.
എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കാന്‍ കഴിയുന്നതും ആ സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുമുള്ള കഴിവ് എല്ലാവരിലും ഉണ്ടാകണമെന്നില്ല . ഒരു വിഷയവും അവതരിപ്പിക്കുമ്പോള്‍ അത് കേള്‍വികാരന് കൗതുകം ഉണര്‍ത്തി അവന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരുടെ ബുദ്ധിശേഖരത്തിലേക്ക് അതിനെ ഫലപ്രദമായി എത്തിക്കുവാനും അങ്ങനെ അത് നടപ്പാക്കാനും അദ്ദേഹത്തിന് ഒരു അപൂര്‍വ സിദ്ധിയുണ്ടായിരുന്നു. നല്ല വ്യക്തികള്‍ അവരുടെ നന്മ അവര്‍ക്ക് ചുറ്റും നില്‍ക്കുന്നവരിലേക്കും പകര്‍ന്നു നല്‍കുന്നു . അങ്ങനെയുള്ള ഒരു വലിയ നന്മമരമാണ് നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞിരിക്കുന്നത്.
ഒരു നന്മയുടെ നിറകുടമായിരുന്ന കൊച്ചുമ്മന്‍ ജേക്കബിന്റെ നിര്യാണം വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രവര്‍ത്തകരെ അകെ ദുഃഖത്തില്‍ ആകിയിട്ടുണ്ട്. പകരം വെക്കാനില്ലാത്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതികള്‍ എന്നും വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ മനസില്‍ ജീവിക്കും.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് അസോസിയേഷന്‍ പ്രസിഡന്റ് ഗണേശ് നായര്‍ , സെക്രട്ടറി ടെറന്‍സണ്‍ തോമസ്, വൈസ് പ്രസിഡന്റ് കെ . ജി . ജനാര്‍ദ്ദനന്‍ , ജെ . മാത്യൂസ് , കമ്മിറ്റി മെംബേര്‍സ് ആയ ജോയി ഇട്ടന്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍ , തോമസ് കോശി , കെ . ജെ . ഗ്രഗറി ,ഡോ . ഫിലിപ്പ് ജോര്‍ജ് . ആന്റോ വര്‍ക്കി, നിരീഷ് ഉമ്മന്‍ , ഷോളി കുബളവേലില്‍ , ലിജോ ജോണ്‍,രാധ മേനോന്‍ , ഇട്ടൂപ് ദേവസ്യ , എം.വി . കുര്യന്‍, ജോണ്‍ കെ മാത്യു , സുരേന്ദ്രന്‍ നായര്‍ , ജോണി ന്യൂ റോഷല്‍ , മാത്യു ജോസഫ് എന്നിവര്‍ സംസാരിച്ചു.