Saturday, July 27, 2024

HomeAmericaഷിക്കാഗോ സെന്റ് മേരിസ് ദേവാലയത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഷിക്കാഗോ സെന്റ് മേരിസ് ദേവാലയത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

മോര്‍ട്ടണ്‍ഗ്രോവ് (ഷിക്കാഗോ): ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്ന വേളയില്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിച്ച വി.ബലി മധ്യേ ലോക പരിസ്ഥിതിദിനത്തെക്കുറിച്ച് ഇടവക വികാരി ബഹു.തോമസ് മുളവാനാലച്ചന്‍ സന്ദേശം നല്‍കി.

പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുവാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും , പരിസ്ഥിതി സംരക്ഷിക്കുവാനും മാലിന്യവിമുക്തമാക്കുവാനും ഭൂമിയില്‍ ഉല്‍പ്പന്നങ്ങള്‍ സ്വാഭാവികമായി ഉത്പാദിപ്പിച്ച് സഹജീവികള്‍ക്കുംകൂടി കരുതലോടെ പങ്കുവയ്ക്കുവാന്‍ നമുക്ക് കടമയുണ്ട് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മിപ്പിച്ചു.

പ്രകൃതിയെ മലീമസമാക്കുന്ന പ്രവര്‍ത്തികള്‍ നാം വര്‍ജിക്കണം. ജീവിക്കുന്ന സ്ഥലം ഹരിതമായി സൂക്ഷിക്കുവാനും വൃക്ഷങ്ങളും സസ്യങ്ങളും വച്ച് പിഠിപ്പിക്കുവാനും ജലസമ്പത്തും വായും മാലിന്യരഹിത മാക്കുവാകനും നാം ശ്രദ്ധ നേടണം. മരം ഒരു വരംമാണ് എന്ന ചിന്തയോടെ ഓരോ ഭവനത്തിലും ഒരു വൃക്ഷമെങ്കിലും വച്ചു പിടിപ്പിക്കുവാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം തന്‍റെ സന്ദേശത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

വി.ബലിയര്‍പ്പണത്തിനുശേഷം പള്ളിയങ്കണത്തില്‍ കൂടിയ വിശ്വാസ ജനസാന്നിധ്യത്തില്‍ ഒരു വൃക്ഷ തൈ നട്ടു കൊണ്ട് ലോക പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . ഇടവക ജനത്തെ പ്രതിനിധീകരിച്ച് അന്നേദിവസം ജന്മദിനം ആഘോഷിക്കുന്ന ജോവാന മോള്‍ ചൊള്ളബേല്‍ ഉദ്ഘാടനം നിര്‍വഹണത്തില്‍ പങ്കാളിയായി. നിരവധി ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇടവക എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments