(പി.ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ദേശീയ ഒണാഘോഷം ഓഗസ്റ്റ് 21 ശനിയാഴ്ച്ച ഫിലഡല്‍ഫിയയില്‍ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഒരുക്കുന്നു. ഫിലഡല്‍ഫിയാ കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയത്തിന്റെ അതിവിശാലതയിലാണ് ദേശീയ ഒണാഘോഷം അരങ്ങേറുക.
കോവിഡ് ദുരിതം കത്തിയാളിയ മരണപ്പട്ടടകളെ പിന്‍ തള്ളി, ചൈതന്യപൂര്‍ണ്ണമായ സാഹോദര്യ നാളുകളെ വരവേല്‍ക്കാന്‍ കൈകള്‍ കോര്‍ക്കുകയാണ് ദേശീയ ഓണാഘോഷം അര്‍ത്ഥമിടുന്നത്. അമേരിക്കയില്‍ ദേശീയതലത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ള മലയാളി സാമൂഹ്യ സാംസ്കാരിക കലാ പ്രവര്‍ത്തകര്‍ ഓണാഘോഷ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അണിനിരക്കും.
മഹാമാരി വിതറിയ ദു:ഖനേരങ്ങളെ അകറ്റിയകറ്റി, മാനവസൗഹൃദത്തിന്റെ പൂപ്പുഞ്ചിരി സമ്മാനിക്കുന്ന നല്ലകാലത്തിന്റെ നാന്ദി കുറിക്കുകയാണ് കേരളാ ഫോറം ദേശീയ ഒണാഘോഷം ലക്ഷ്യമിടുന്നത് എന്ന് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സൗഹൃദവേദിയായ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലാ, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, ട്രഷറാര്‍ രാജന്‍ സാമുവേല്‍, ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, ഓണാഘോഷ കോ ചെയര്‍ ജോര്‍ജ് നടവയല്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: (215 435 1015) , എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മെന്‍ ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോര്‍ജ് ഓലിക്കല്‍ (215 873 4365 ), ജോബീ ജോര്‍ജ് (215 470 2400), ജോയിന്റ് സെക്രട്ടറി റോണി വര്‍ഗീസ് (267 213 544), അസ്സോസിയേറ്റ് ട്രഷറാര്‍ ലെനോ സ്കറിയാ (267 229 0355).