Friday, October 11, 2024

HomeAmericaവില്‍ബെര്‍ട്ട് ജോസഫ് പാസ്കായ്ക് വാലി ഹൈസ്കൂള്‍ വാലിഡിക്ടോറിയന്‍

വില്‍ബെര്‍ട്ട് ജോസഫ് പാസ്കായ്ക് വാലി ഹൈസ്കൂള്‍ വാലിഡിക്ടോറിയന്‍

spot_img
spot_img

ന്യൂജേഴ്‌സി : ബെര്‍ഗന്‍ കൗണ്ടി റിവര്‍ വെയ്ല്‍ ടൗണില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥി ദി പാസ്കക്ക് വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് ഹൈസ്കൂളിന്റെ 2021 ഇയര്‍ വാലിഡിക്ടോറിയനായി തിരഞ്ഞെടുക്കപ്പെട്ടു, ബെര്‍ഗന്‍ കൗണ്ടിയിലുള്ള നാല് പ്രമുഖ ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളടങ്ങുന്ന പാസ്കായ്ക് വാലി റീജിയണല്‍ ഹൈസ്കൂളില്‍ നിന്നാണ് വില്‍ബെര്‍ട്ട് ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

2018 ലും റിവര്‍ വെയ്ല്‍ റോബര്‍ട്ട് ജെ മിഡില്‍ സ്കൂളിലും വില്‍ബര്‍ട്ട് വലെഡിക്‌റ്റോറിയന്‍ ആയിരുന്നു.
എ സി റ്റി എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ 100% സ്‌കോര്‍ നേടിയ വില്‍ബെര്‍ട്ട് ന്യൂജേഴ്‌സിയിലെ പ്രമുഖമായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ഇന്‍ അപ്ലൈഡ് സയന്‍സില്‍ ഡിഗ്രിക്ക് പഠിക്കുവാന്‍ ഒരുങ്ങുകയാണ്,

2020ല്‍ കാലിഫോര്‍ണിയയിലെ നാസ അമേസ് റിസര്‍ച്ച് സെന്ററില്‍ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിനായി വില്‍ബര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാസ്കായ്ക് പയനിയേഴ്‌സിന്റെ (FRC Sow 1676) വാഴ്‌സിറ്റി റോബോട്ട് പ്രോഗ്രാമിംഗ് ലീഡായിരുന്ന വില്‍ബെര്‍ട്ട് പാസ്കക്ക് വാലി റീജിയണല്‍ ഹൈസ്കൂള്‍ ഡിസ്ട്രിക്റ്റ് ടെക്‌നോളജി കമ്മിറ്റിയിലെ നിലവിലെ ബോര്‍ഡ് അംഗം കൂടിയാണ്.

ന്യൂജേഴ്‌സിയിലെ സാക്ക് ലാറ്റേരി ഫൗണ്ടേഷന്റെ സ്റ്റുഡന്റ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട വില്‍ബര്‍ട്ട് ചാരിറ്റി ഈവന്റുകളില്‍ നിന്നും മറ്റ് ഫണ്ട് റെയ്‌സിംഗിലൂടെയും 15,000 ഡോളറിലധികം സമാഹരിക്കുകയുണ്ടായി, ഭവനരഹിതരായ കുട്ടികള്‍ക്ക് വേണ്ടി ന്യൂജേഴ്‌സിയില്‍ നടത്തിയ ക്യാമ്പ് ലോട്ട്‌സ് ഓഫ് ഫണ്‍ എന്ന ക്യാമ്പിന്റെ കൗണ്‍സിലറായിരുന്നു വില്‍ബെര്‍ട് ജോസഫ് .
ഹൈസ്കൂള്‍ ഡിബേറ്റ് ടീമിലെ മികച്ച ഡിബേറ്റര്‍ കൂടിയായ വില്‍ബര്‍ട്ട് ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ്ജ് സിറോമാലബാര്‍ പള്ളിയിലെ അംഗവും ആക്റ്റീവ് യൂത്ത് മെമ്പറുമാണ്

സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗഡന്റും ടാക്‌സ് പ്രാക്ടീഷണറുമായ ബാബു ജോസഫിന്റെയും ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററിലെ സോഷ്യല്‍ വര്‍ക്കറും യൂണിറ്റ് കോര്‍ഡിനേറ്ററുമായ ആന്‍സി ജോസഫിന്റെയും മൂന്നു മക്കളില്‍ ഒരാളാണ് വില്‍ബെര്‍ട്ട് ജോസഫ്, സഹോദരങ്ങള്‍: റോബര്‍ട്ട് ജോസഫ്, (ജെപി മോര്‍ഗന്‍ ചെയ്‌സ് ബാങ്കിംഗ് ടെക്‌നോളജി ഓഡിറ്റര്‍), ആല്‍ബര്‍ട്ട് ജോസഫ് (റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി).

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments