Monday, January 20, 2025

HomeAmericaആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

spot_img
spot_img

പി ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ആത്മവിഷന്‍ എന്ന പേരില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ റേഡിയോ ഫിലഡല്‍ഫിയ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ക്രിസ്തീയ ഗാനങ്ങള്‍, ചിന്തോദ്ദീപകങ്ങളായ ആത്മീയ പ്രഭാഷണങ്ങള്‍, കുട്ടികള്‍ക്കുള്ള റേഡിയോ പരിപാടികള്‍ എന്നിവ ആത്മവിഷന്‍ അവതരിപ്പിക്കുന്നു.

നിലവില്‍ മലയാളം, തമിഴ് ഗാനങ്ങളാണ് പ്രക്ഷേപണം ചെയ്യുന്നത്. ക്രമേണ ഇംഗഌഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഉള്ള ക്രിസ്തീയ ഗാനങ്ങളും പ്രക്ഷേപണം ചെയ്യും. ആശ്വാസവും പ്രത്യാശയും പകരുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത, പഴയതും പുതിയതുമായ ക്രിസ്തീയ ഗാനങ്ങളുടെ വന്‍ശേഖരവുമായാണ് ആത്മവിഷന്‍ രംഗത്തെത്തുന്നത്.

റേസയ്‌സ് കോശി തലയ്ക്കല്‍ അവതരിപ്പിക്കുന്ന ആത്മവിഷന്‍ ഇന്റര്‍നെറ്റ് റേഡിയോ ശ്രോതാക്കളുടെ യാത്രാവേളകളെയും വിശ്രമ നേരങ്ങളെയും ഏകാന്തതകളെയും സംഗീത സാന്ദ്രമാക്കും. ”സന്താപ കാലത്തും സന്തോഷ കാലത്തും ശ്രോതാക്കളുടെ സന്തത സഹചാരിയായിരിക്കും ആത്മവിഷന്‍” എന്ന് റേയ്‌സ് കോശി തലയ്ക്കല്‍ പറഞ്ഞു.

ആത്മവിഷന്‍ ആപ് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാനാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പ്‌ളേസ്‌റ്റോറില്‍ നിന്നും, ഐഫോണുകള്‍ക്ക് ആപ് സ്‌റ്റോറില്‍ നിന്നും സാധിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments