Sunday, May 19, 2024

HomeAmericaകേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫാമിലി പിക്‌നിക് ജൂണ്‍ 26 -ന്

കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫാമിലി പിക്‌നിക് ജൂണ്‍ 26 -ന്

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ചിക്കാഗോ: കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിനാലാമത് ആനുവല്‍ ഫാമിലി പിക്‌നിക് 2021 ജൂണ്‍ 26 -ന് രാവിലെ 10 മണി മുതല്‍ വുഡ്‌റൈഡ്ജ് പാര്‍ക്കില്‍ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വച്ചു നടത്തുന്നതാണ്.

വിവിധതരം വിനോദ മത്സരങ്ങള്‍, ബാര്‍ബിക്ക്, ലൈവ് തട്ടുകട , ആനന്ദകരമായ പരിപാടികള്‍ കോര്‍ത്തിണക്കിയ വിവിധ സാംസ്കാരിക പ്രോഗ്രാമുകള്‍ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ഇഷ്ടപെടുന്ന കലാപരിപാടികള്‍ ഈ പിക്‌നിക്കിനു പുതുമ വര്‍ധിപ്പിക്കും.

പിക്‌നിക്കിലേക്ക് എല്ലാ സ്‌നേഹിതരെയും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി കോര്‍ഡിനേറ്റര്‍ ജിറ്റോ കുര്യനുമായി (630) 8632319 ബന്ധപ്പെടേണ്ടതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments