Friday, October 18, 2024

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വ ക്യാമ്പ് ബഹുജന പങ്കാളിത്തത്തോടെ സമാപിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വ ക്യാമ്പ് ബഹുജന പങ്കാളിത്തത്തോടെ സമാപിച്ചു

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഗാര്‍ലാന്‍ഡ് കിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് വിവിധ കലാപരിപാടികളോടെയും നേതൃത്വപാടവത്തിന്റെ തനതായ ശൈലി വിളിച്ചോതിയും അമേരിക്കയുടെ വിവിധ പ്രൊവിന്‍സുകളുടെ സഹകരണത്തോടെയും പര്യാവസാനിച്ചു.

ഡാളസ് മെട്രോപ്ലെക്‌സിലെ ഡി. എഫ്. ഡബ്ല്യൂ, ഡാളസ്, നോര്‍ത്ത് ടെക്‌സസ് എന്നീ മൂന്നു പ്രൊവിന്‍സുകള്‍ സംയുക്തമായി ആദിത്യമരുളിയ ക്യാമ്പ് സണ്ണിവെയില്‍ മേയര്‍ സജി ജോര്‍ജ് നില വിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്തു. നേതൃത്വ മേഖലയില്‍ മലയാളികള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ പോലെയുള്ള ഗ്ലോബല്‍ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം അമേരിക്കന്‍ പൊളിറ്റിക്കല്‍ രംഗത്തേക്ക് കാലുവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മേയര്‍ പറഞ്ഞു.

അതെസമയം ഡബ്ല്യൂ. എം. സിയുടെ പ്രവര്‍ത്തനങ്ങള്‍ അനുമോദനാര്‍ഹമാണെന്നു കേരളത്തില്‍ അടുത്ത കാലത്തു പ്രത്യേകിച്ച് കോവിട് തുടങ്ങിയതിനു ശേഷം നടത്തിയ ഉദാരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മേയര്‍ സജി ജോര്‍ജ് അഭിനന്ദിച്ചു
.
റീജിയണല്‍ പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ലയനത്തിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഡബ്ല്യൂ. എം.സി അമേരിക്ക റീജിയന്‍ കൈവരിച്ച നേട്ടങ്ങളെ പറ്റി ചെയര്‍മാന്‍ ഫിലിപ്പ് തോമസും പ്രസിഡന്റ് സുധീര്‍ നമ്പിയാരും ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്ററും വിവരിക്കുകയുണ്ടായി.

കോവിഡ് കാലത്ത് ഫീഡ് അമേരിക്ക പ്രോഗ്രാമിലൂടെ 25000 മീല്‍സ് നല്‍കി, കൊട്ട് ദാനത്തിലൂടെ അനേകര്‍ക്ക് തണുപ്പ് കാലത്തു ആശ്വാസം ഏകി, സാമൂഹ്യ സേവനത്തില്‍ പ്രസിഡന്റ് അവാര്‍ഡ് ദാനം റെക്കമെന്റ് ചെയ്യുവാനുള്ള അംഗീകാരം നേടി, സിവിക് എന്‍ഗേജ്‌മെന്റ്, സ്റ്റുഡന്റ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം, ബ്രിട്ടീഷ് കോളുമ്പിയ പ്രോവിന്‌സിന്റെ ഹോപ്പ് കമ്മ്യൂണിറ്റി വില്ലജ് (ചേര്‍ത്തല), ഫ്‌ലോറിഡ പ്രോവിന്‌സിന്റെ കരുണാലയം പദ്ധതി, തോപ്രാം കുടി അനാഥാലയ സഹായം, മുതലായി അനേക കര്‍മ്മ പരിപാടികള്‍ നടത്തിയതായും പറഞ്ഞു.

കാനഡയുള്‍പ്പടെ വിവിധ പ്രൊവിന്‍സുകളുടെ തുടക്കം വലിയ നേട്ടമായി ഇരുവരും എടുത്തു പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി വിമെന്‍സ് ഒണ്‍ലി പ്രൊവിന്‍സ് ന്യൂ ജേഴ്‌സിയില്‍ ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, മാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.

അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറം ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി, ഉഷ ജോര്‍ജ്, മേരി ഫിലിപ്പ്, ഏലിയാമ്മ അപ്പുകുട്ടന്‍, താരാ ഷാജന്‍, സുനിത ഫ്‌ലവര്‍ഹില്‍, സ്മിത സോണി മുതലായ വരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതും നേട്ടമായതായി ചൂണ്ടി കാട്ടി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരു സംഘടനക്കുപരി ഒരു പ്രസ്ഥാനമാണെന്നു ശ്രീ പിന്റോയും വിവിധ പ്രൊവിന്‍സുകളുടെ കൂട്ടായ സഹകരണത്തിന് പ്രതേകം നന്ദി പറയുന്നതായും സുധീറും പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സമൂഹത്തിനു നന്മ പകരുവാന്‍ നമുക്ക് കഴിയുകയുള്ളു എന്ന് ഫിലിപ്പ് തോമസ് പറഞ്ഞു.

ഗ്ലോബല്‍ തലത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിശദമായി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള അവതരിപ്പിച്ചു. കോഴിക്കോട് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രോഗികളെ ശുശ്രുഷിക്കുവാന്‍ എത്തുന്നവര്‍ക്ക് താമസിക്കുന്നതിനുവേണ്ടി അഞ്ചു മുറികള്‍ പുതുതായി പണി കഴിപ്പിക്കുകയുണ്ടായി.

തിരുവനതപുരം ജില്ലയില്‍ കാട്ടാക്കട സബ്ഡിവിഷനില്‍ വരുന്ന നൂറിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും മാസ്‌കുകളും സാനിറ്റിസറുകളും നല്‍കി (ന്യൂ യോര്‍ക്ക് പ്രൊവിന്‍സ്), തീരദേശ പ്രദേശങ്ങളിലെ നിര്‍ധനരായ സ്ത്രീകള്‍ക്ക് വേണ്ടി 25 തയ്യല്‍ മിഷിനുകള്‍ നല്‍കുന്നതിന്റെ ഭാഗമായി അമേരിക്ക റീജിയന്‍ 5 തയ്യല്‍ മിഷ്യനുകള്‍ സംഭാവന ചെയ്തു. (നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് വിമന്‍സ് ഫോറം പ്രസിഡന്റ് ആന്‍സി ചെറിയാന്‍ ചടങ്ങില്‍ വച്ച്തു തുക കൈ മാറി).

ചിറമേല്‍ അച്ഛന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠന സൗകര്യാര്‍ത്ഥം ചെയ്തുവരുന്ന ചാരിറ്റി പ്രവര്തനങ്ങള്‍ക്കു താങ്ങായി 25 ലക്ഷം രൂപ കൈമാറി. (ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ഹാജി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി മുതലായവര്‍ ഈ പ്രത്യേക ചാരിറ്റിക്കു നേതൃത്വം നല്‍കി.) കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്കു ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍ അറേഞ്ച് ചെയ്തതായും ഗോപല പിള്ള പറഞ്ഞു.

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി മാത്യു നേത്രുവ രംഗത്തു വേള്‍ഡ് മലയാളി കൗണ്‍സിലില്‍ ഒരു ലീഡര്‍ഷിപ് ലാഡര്‍ ഉണ്ടെന്നും പ്രൊവിന്‍സ്, റീജിയന്‍, ഗ്ലോബല്‍ തലങ്ങളില്‍ നേതൃത്വത്തിലേക്ക് പടി ചവിട്ടി കയറുവാന്‍ കഴിയുമെന്നും ഡിസ്ട്രിക് 3 ല്‍ ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ മത്സരിക്കുവാന്‍ പ്രചോദനം നല്‍കിയത് ഡബ്ല്യൂ. എം. സിയുടെ സിവിക് എന്‍ഗേജ്‌മെന്റ് പ്രൊജക്റ്റ് ആണെന്നും പറഞ്ഞു. റീജിയന്റെ പരിപാടികളെ പി.സി മാത്യു അനുമോദിച്ചു.

മുന്‍ റീജിയന്‍ പ്രസിഡന്റ് ഏലിയാസ് പത്രോസ്, റീജിയന്‍ എലെക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്‌സാണ്ടര്‍, മുന്‍ ഗ്ലോബല്‍ എലെക്ഷന്‍ കമ്മീഷണര്‍, ജോജി അലക്‌സാണ്ടര്‍, ജോര്‍ജ് ആന്‍ഡ്രൂസ് (ഫൗണ്ടിങ് മെമ്പര്‍) മുതലവര്‍ പരിപാടികളില്‍ പങ്കെടുത്തു ക്യാമ്പ് ധന്യമാക്കി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന സുവനീറിന്റെ ഫണ്ട് റൈസിംഗ് ഗോപാല പിള്ളൈ റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂരിന് ആദ്യ പരസ്യം നല്‍കി കൊണ്ട് ഉല്‍ഘാടനം ചെയ്തു. സുവനീര്‍ റിലീസിന് സുവനീര്‍ കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്റര്‍ (റീജിയന്‍ വൈസ് ചെയര്‍മാന്‍) ഫിലിപ്പ് മാരേട്ട് അമേരിക്ക റീജിയന്‍, പ്രൊവിന്‍സ് ഭാരവാഹികളുടെ നിസ്വാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിച്ചു.

ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് പ്രൊഫ. ജോയി പല്ലാട്ടുമാടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വരുന്ന ‘മധുരം മലയാളം’ പഠന പ്രൊജക്റ്റ് മായി ബന്ധപ്പെട്ടു പ്രൊഫസര്‍ രചിച്ച മലയാള പഠന പുസ്തകങ്ങള്‍ ഡി.എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ സാം മാത്യു വിതരണം ചെയ്തു.

റീജിയന്‍ അഡൈ്വസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, സന്തോഷ് ജോര്‍ജ്, അനില്‍ അഗസ്റ്റിന്‍, അജു വാരിക്കാട് മുതലായവരോടൊപ്പം വിവിധ പ്രൊവിന്‍സ് ഭാരവാഹികള്‍ ടോറോണ്ടോ, ബ്രിട്ടീഷ് കോളുമ്പിയ, ന്യൂ യോര്‍ക്ക്, നോര്‍ത്ത് ജേഴ്‌സി, സൗത്ത് ജേഴ്‌സി, ഓള്‍ വിമന്‍സ്, ചിക്കാഗോ, ഒക്ലഹോമ, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കാലിഫോര്‍ണിയ, ജോര്‍ജിയ, മെട്രോ ബോസ്റ്റണ്‍, എന്നിവടങ്ങളില്‍ നിന്നും ക്യാമ്പിന്റെ വിജയത്തിനായി ആശംസകള്‍ അറിയിച്ചു, നൂറിലധികം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ആന്‍സി തലച്ചെല്ലൂര്‍ ഈശ്വരഗാനം ആലപിച്ചു. ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍ സ്വാഗതം പറഞ്ഞു. സുകു വര്‍ഗീസ്, ഡോക്ടര്‍ നിഷ, എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ കര്‍ണാനന്ദമായി. ജോണ്‍സണും അന്‍സിയും പാടിയ യുഗ്മഗാനവും, കുമാരി ദേവി നായരുടെ മനോഹരമായ നൃത്തവും സദസിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

പ്രിയ ചെറിയാന്‍ മാനേജ്മന്റ് സെറിമണിയും ഷാനു രാജന്റെ നേതൃത്വത്തില്‍ സന്തോഷ് എബ്രഹാം, നിതിന്‍ വര്‍ഗീസ് (റെഡ്സ്റ്റുഡിയോ പ്രൊഡക്ഷന്‍സ്) മുതലായവര്‍ ഫോട്ടോഗ്രാഫി, ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ചുമതല നിര്‍വഹിച്ചു. ഡി.എഫ്.ഡബ്ലു പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് കൃതജ്ഞത പറഞ്ഞു.

ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ളൈ, വൈസ് പ്രസിഡന്റ് പി.സി മാത്യു, റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്ക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രഷറര്‍ സെസില്‍ ചെറിയാന്‍, വൈസ് പ്രസിഡന്റുമാരായ എല്‍ദോ പീറ്റര്‍, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, വൈസ് ചെയര്‍മാന്‍ വികാസ് നെടുമ്പള്ളി, വൈസ് ചെയര്‍ പേഴ്‌സണ്‍ ശാന്താ പിള്ളൈ, അസ്സോസിയേറ്റ് സെക്രട്ടറി ഷാനു രാജന്‍, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ റോയ് മാത്യു, പ്രെസിഡെന്റ് ജോമോന്‍ ഇടയാടി, സൗത്ത് ജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് അനീഷ് ജോര്‍ജ്, നോര്‍ത്ത് ജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനു തര്യന്‍, ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍, ട്രഷറര്‍ സാബു യോഹന്നാന്‍, ജോണ്‍ അമേരിക്കന്‍ ബില്‍ഡേഴ്‌സ്, നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് പ്രസിഡന്റ് സുകു വര്‍ഗീസ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ആന്‍സി തലച്ചെല്ലൂര്‍, ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ചെയര്‍മാന്‍ സാം മാത്യു, ജനറല്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, പ്രിയ ചെറിയാന്‍ മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments