ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയം വ്യത്യസ്ഥമായി പുണ്യത്തില്‍ കോര്‍ത്തിണക്കിയ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു.
ഇടവകയിലെ ആറ് മാലാഖ കുഞ്ഞുങ്ങള്‍ ഒരുക്കത്തിന്റെ നാള്‍ മുതല്‍ ത്യാഗത്തിലൂടെ സമാഹരിച്ച തുക കേരളത്തിലെ നവജീവന്‍ അന്തേവാസികളുടെ ഒരു നേരത്തേ ആഹാരത്തിന് വേണ്ടി സമാഹരിച്ച് നല്‍കി തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നന്മയില്‍ കോര്‍ത്തിണക്കിയ ഒരു ഉത്സവമാക്കി മാറ്റി.
തങ്ങളുടെ ആഘോഷങ്ങളുടെ നടുവിലും പാവങ്ങളുടെ മുഖം മറക്കാതെ വ്യത്യസ്ഥമായ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഒരുക്കിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ഇടവക ജനങ്ങള്‍ ഒന്നടക്കം പ്രത്യേകം അഭിനന്ദിച്ചു. ഈ നന്മയുടെ ചൈതന്യം തന്നോടൊപ്പം വളരാന്‍ കുഞ്ഞുങ്ങള്‍ക്കും അവരോടൊപ്പം വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കും കഴിയട്ടെ എന്ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ആശംസിച്ചു.