രാജു തരകന്‍
ഇന്ത്യന്‍ പെന്തെക്കോസ്റ്റല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA) യുടെ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ജൂണ്‍ 18 , 19 , 20 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നു.കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ന്യൂയോര്‍ക് പെന്തെക്കോസ്റ്റല്‍ അസംബ്ലി സ്റ്റാറ്റന്‍ ഐലന്‍ഡ് സഭയാണ് വേദിയാകുന്നത്. ഈ വര്‍ഷത്തെ പ്രധാന പ്രസംഗകനായി പാസ്റ്റര്‍ എം.എ. ജോണ്‍ (കേരളം) പാസ്റ്റര്‍ ഗ്ലെന്‍ ബഡോസ്കി എന്നിവര്‍ എത്തി ചേരുന്നതാണ്.
കോവിഡ് മാനദണ്ഡം പുലര്‍ത്തി നടത്തുന്ന പ്രസ്തുത കണ്‍വെന്‍ഷന്‍ ഓണ്‍ലൈന്‍ വഴിയായി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു. ലോക്കല്‍ ഏരിയയില്‍ ഉള്ളവര്‍ക്ക് മാത്രമേ വ്യെക്തിപരമായി മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു.
ഈ വര്‍ഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് “GO FORWARD’ എന്നാണ്. (മുന്‍പോട്ടു പോകുക) . പാന്‍ഡെമിക് മൂലം ഭാരപ്പെടുന്ന തലമുറയ്ക്ക് മുന്‍പോട്ടു പോകുവാന്‍ ദൈവത്തിന്റെ കല്പന മോശ ഏറ്റെടുത്തു മുന്‍പോട്ട് ചുവടുകള്‍ വെച്ചപ്പോള്‍ എതിരെ നിന്ന ചെങ്കടലിന്റെ ശക്തി മുറിച്ചു മാറ്റി ഇസ്രായേല്‍ ജനത്തെ മുന്‍പോട്ടു നടത്തിയ ദൈവം ഈ തലമുറയ്ക്കുള്ള സന്ദേശമായി – “മുന്‍പോട്ടു പോകുക”.
വിശ്വാസ സമൂഹത്തിന്റെ പ്രത്യാശയെ ഉണര്‍ത്തുന്നതായിരിക്കും. ശക്തമായി ദൈവ വചന ഘോഷണം നടത്തുന്ന 2 ദൈവ ദാസന്മാരെയാണ് ഈ വര്‍ഷത്തെ മീറ്റിംഗിന് നേതൃത്വം നല്‍കുന്നത്. യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനം നേടിയ ഗ്ലെന്‍ ദൈവ വചനത്തിന്റെ ആഴങ്ങളിലേക്ക് ഈ തലമുറയെ കൊണ്ട് പോകുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ചെറിയ തുടക്കമായി തുടങ്ങിയെങ്കിലും പതറാതെ 25 വര്‍ഷങ്ങള്‍ പിന്നിട്ട IPFA യ്ക്കു തക്കതായ നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ മാത്യു ശാമുവേല്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരുന്നു. DR . ജോയ് P ഉമ്മന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയും,പാസ്റ്റര്‍ രാജന്‍ കുഞ്ഞു വൈസ് പ്രസിഡന്റ് ആയും, പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് ബോഡിക്കു ഫിന്നി അലക്‌സ് സെക്രട്ടറി ആയും, ജേക്കബ് സക്കറിയ ട്രെഷറര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു.