ന്യൂയോര്‍ക്ക്: ഇലന്തൂര്‍ പുളിന്തിട്ട തെങ്ങനാല്‍ സന്തോഷ് എ. തോമസ് (63) നിര്യാതനായി. റോക്ക് ലാന്‍ഡ് കൗണ്ടി സൈക്യാട്രിക് സെന്ററിലെ നേഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്ററായിരുന്നു. പുന്നക്കാട്ട് കൊയ്പള്ളില്‍ ജസിയാണ് ഭാര്യ. നീല്‍, ഡൊണാള്‍ഡ് എന്നിവര്‍ മക്കള്‍. പരേതനായ വിനോദ്, ചാര്‍ളി (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.
ന്യൂയോര്‍ക്കിലെ നയാക്കിലുള്ള ഇന്ത്യ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ഹാളില്‍ (85 Marion St. Nayak , NY 10960) ജൂണ്‍ 21-നു തിങ്കളാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ പൊതുദര്‍ശനവും, ജൂണ്‍ 22 ചൊവ്വാഴ്ച രാവിലെ സംസ്കാര ശുശ്രൂഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എന്‍.എം. ഫിലിപ്പ് (224 392 1678).