ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) പ്രവര്‍ത്തനരംഗത്ത് 40 വര്‍ഷം 2021 ല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന പരിപാടികള്‍ക്ക് തുടക്കമിടുന്നു. ഹൂസ്റ്റണിലെ 18 എപ്പിസ്‌കോപ്പല്‍ ഇടവകകളുടെ സംയുക്ത കൂട്ടായ്മയായ ഐസിഇസിഎച്ച് വിവിധ പദ്ധതികളും പരിപടികളുമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം ജൂണ്‍ 27 ഞായറാഴ്ച വൈകുന്നേരം 5 നടത്തപ്പെടും. സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് (3135, 5th St, stafoord, TX, 77477) ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് റവ.ഫാ. ഐസക്ക്.ബി.പ്രകാശ് അദ്ധ്യക്ഷത വഹിക്കും.
വെരി.റവ. ഫാ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പയുടെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം റവ.ഫാ. എം.പി. ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും. വൈസ്പ്രസിഡണ്ട് റവ. ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം ഐസിഇസിഎച്ചിന്റെ സംക്ഷിപ്ത ചരിത്രം അവതരിപ്പിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍ ഈ വര്‍ഷത്തെ പദ്ധതികളും പരിപാടികളും പരിചയപെടുത്തും.
നാല്പതാം വര്‍ഷ ആഘോഷപരിപാടികളുടെ ഉത്ഘാടനം പത്മശ്രീ ഒളിമ്പ്യന്‍ ഷൈനി വില്‍സനും പദ്ധതികളുടെ ഉത്ഘാടനം ബഹു. ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്ജും നിര്‍വഹിക്കും. ബഹു. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി പ്രോടെം മേയര്‍ കെന്‍ മാത്യു, റവ.ഫാ.സി.ഓ വര്‍ഗീസ്, മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. സെക്രട്ടറി എബി മാത്യു സ്വാഗതവും ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ നന്ദിയും പറയും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി മാത്യൂ – 832 276 1055, രാജന്‍ അങ്ങാടിയില്‍ – 713 459 4704 , ഷാജി പുളിമൂട്ടില്‍ – 832 775 5366
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി