ന്യൂയോര്‍ക് :കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നാലു മണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന അതിവേഗ പരിശോദന സൗകര്യങ്ങള്‍ ഉള്ള ലാബുകള്‍ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്കര്‍ഷിച്ച സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍ ഉടനടി സ്ഥാപിച്ചെങ്കില്‍ മാത്രമേ എയര്‍ലൈന്‍സ് കമ്പനികള്‍ ബുക്കിംഗ് ആരംഭിക്കൂ.
നൂറു കണക്കിന് പ്രവാസികളാണ് അടിയന്തരാവശ്യങ്ങള്‍ക് നാട്ടിലെത്തി തിരിച്ചു പോകാന്‍ കഴിയാതെ നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ക്രിത്യ സമയത് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. എം. ഡി ഫ് ചെയര്‍മാന്‍ യു.എ നസീര്‍ പ്രസിഡണ്ട് എസ്എ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ എടക്കുനി, ട്രഷറര്‍ സന്തോഷ് കുറ്റിയാടി എന്നിവര്‍ ആവശ്യപ്പെട്ടു.
എം.ഡി.എഫ് ചെയര്‍മാന്‍ യു.എ നസീര്‍ (മലബാര്‍ ഡവലപ്‌മെന്റ് ഫോറം):