Monday, January 20, 2025

HomeAmericaഅന്താരാഷ്ട്ര 56 മത്സരം: കുര്യന്‍ തൊട്ടിച്ചിറ ചെയര്‍മാന്‍, ആല്‍വിന്‍ ഷോക്കുര്‍ കണ്‍വീനര്‍

അന്താരാഷ്ട്ര 56 മത്സരം: കുര്യന്‍ തൊട്ടിച്ചിറ ചെയര്‍മാന്‍, ആല്‍വിന്‍ ഷോക്കുര്‍ കണ്‍വീനര്‍

spot_img
spot_img

സാജു കണ്ണമ്പള്ളി

ചിക്കാഗോ : സെംപ്റ്റംബര്‍ 24 , 25 26 തീയതികളില്‍ അമേരിക്ക കാനഡ യൂറോപ്പ് മിഡില്‍ ഈസ്റ്റ് ഇന്ത്യ എന്നി രാജ്യങ്ങളിലുള്ള 56 എന്ന ചീട്ടുകളി മത്സരാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന 22മത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരം ചിക്കാഗോയില്‍ അരങ്ങേറുന്നു. പ്രസ്തുത മല്‍സരം അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറോളം അംഗങ്ങളാണ് മത്സര കമ്മറ്റി രൂപികരിച്ചു പ്രവര്‍ത്തിച്ചുവരുന്നത്.

വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും മത്സര കമ്മറ്റിയുടെ ചെയര്‍മാനായി കുര്യന്‍ തോട്ടിച്ചിറ ജനറല്‍ കണ്‍വീനറായി ആല്‍വിന്‍ ഷോക്കുര്‍ എന്നിവരെ തെരെജെടുത്തു. കൂടാതെ വിവിധ കമ്മറ്റി കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ മത്സര ക്രമീകരണങ്ങള്‍ നടന്നു വരുന്നു. നൂറോളം ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

ഒന്നാം സമ്മാനം – ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 2501 ഡോളര്‍ ക്യാഷ് അവാര്‍ഡും
രണ്ടാം സമ്മാനം – സെന്റ് മേരിസ് പെട്രോളിയം നല്‍കുന്ന ട്രോഫിയും 1500 ഡോളര്‍ കാഷ് അവാര്‍ഡും
മൂന്നാം സമ്മാനം – സിറ്റി വൈഡ് മോര്‍ട്ടഗേജ് കമ്പനിധഖീലെുവ ങൗഹഹമുമഹഹ്യപ നല്‍കുന്ന ട്രോഫിയും 1200 ക്യാഷ് അവാര്‍ഡും നാലാം സമ്മാനം – ജെയ്ബു കുളങ്ങര നല്‍കുന്ന ട്രോഫിയും 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും ഉണ്ടായിരിക്കും.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ ചിക്കാഗോയിലെ ക്‌നാനായ കത്തോലിക്ക സെന്റര്‍ ഹാളിലും , താമസ സൗകര്യം മത്സര വേദിക്കു അടുത്ത് തന്നെ യുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
അവസാന ദിവസം മത്സര വേദിക്കു കൂടുതല്‍ ഉണര്‍വ് പകര്‍ന്നുകൊണ്ട് റമ്മി മത്സരവും ക്രമീകരിച്ചിട്ടുണ്ട്.
പ്രസ്തുത മത്സരത്തിന് ഒന്നാം സമ്മാനം 1001 ഡോളര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ് , രണ്ടാം സമ്മാനം 501 ഡോളര്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ് , മൂന്നാം സമ്മാനം – 250 ഡോളര്‍ ജോസഫ് പി മാത്യു ധജൃീറൗറലിശേമഹ അറ്ശീൃെപ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്യന്നതാണ്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ചിക്കാഗോയില്‍ എത്തുന്ന എല്ലാ ആളുകള്‍ക്കും ഹൃദ്യമായ സ്വീകരണമാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത് . മത്സരങ്ങള്‍ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങള്‍ക്ക് ജോമോന്‍ തൊടുകയുമായി ബന്ധപ്പെടേണ്ടതാണ്

https://www.56international.com/

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ തോട്ടിച്ചിറ – 773 860 7968, ആല്‍വിന്‍ ഷോക്കുര്‍ – 630 274 5423, ജോമോന്‍ തൊടുകയില്‍ – 312 719 3517.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments