(പി ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നല്‍കുന്ന ദേശീയ ഓണാഘോഷത്തില്‍ ഏറ്റം മനോഹരമായി ഓണാഘോഷ വസ്ത്രധാരണമുള്ള ദമ്പതികള്‍ക്ക് 1001 ഡോളറിന്റെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ അറിയിച്ചു.
ഫിലഡല്‍ഫിയയിലെ വ്യവസ്സായികളായ ഡെനിസ് ജേക്കബ് – ജൂബി വര്‍ഗീസ് ദമ്പതികളാണ് സ്‌പോണ്‍സേഴ്‌സ്. ഓഗസ്റ്റ് 21 ശനിയാഴ്ച്ച ഫിലഡല്‍ഫിയ കണ്‍സ്റ്റാറ്റര്‍ ഔട്‌ഡോര്‍ അതിവിശാല സ്റ്റേഡിയത്തില്‍ നടത്തുന്ന ദേശീയ ഓണാഘോഷത്തില്‍ രാവിലെ 11 മുതല്‍ പങ്കെടുക്കുന്ന ദമ്പതികളില്‍ നിന്നാണ് വിജയികളെ ജഡ്ജസ് തിരഞ്ഞെടുക്കുക.
ജഡ്ജസ് ദേശീയ ഓണാഘോഷ മൈതാനത്ത് ഓരോ 15 മിനിട്ടിലും ആരാലും ശ്രദ്ധിക്കപ്പെടാതെ നടത്തുന്ന നിരീക്ഷണ വിലയിരുത്തലിലൂടെയാണ് അവാര്‍ഡിന്നര്‍ഹരായ ദമ്പതികളെ നിശ്ചയിക്കുക. ദേശീയ ഓണാഘോഷ സംഘാടക സമിതി ഭാരവാഹികളെ ഈ സമ്മാനത്തിന് പരിഗണിക്കുന്നതല്ല.