ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3, 4 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.
ജൂലൈ 3 ശനിയാഴ്ച 5:30 pm നു പെരുന്നാള്‍ കൊടിയേറ്റും അതിനെ തുടര്‍ന്ന് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, റാസ, ശ്ലൈഹീക വാഴ്‌വ് എന്നിവ നടത്തപെടുന്നതാണ്.
July 4 ഞായറാഴ്ച രാവിലെ 8:00 നു പ്രഭാത നമസ്കാരവും അതിനെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപെടുന്നതാണ്. തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന , റാസ, ശ്ലൈഹീക വാഴ്‌വ് , നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.
പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വെരി. റവ. ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്‌കോപ്പ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വികാരി റവ.ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
മാര്‍ത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്‌റി കോശി ജോര്‍ജ്, സെക്രട്ടറി വിപിന്‍ ഈശോ എബ്രഹാം, പെരുന്നാള്‍ കമ്മറ്റിക്കുവേണ്ടി ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, ലിജു മാത്യു, റ്റിം തോമസ് എന്നിവര്‍ അറിയിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജില്‍ ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ സാധിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 8567490, കോശി ജോര്‍ജ് (ട്രസ്റ്റീ) (224) 4898166, വിപിന്‍ ഈശോ എബ്രഹാം(സെക്രട്ടറി) (980) 4222044