Monday, January 20, 2025

HomeAmericaസെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ദുഃഖറോന പെരുന്നാളും വി.ബി.എസും കൊണ്ടാടുന്നു

സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ ദുഃഖറോന പെരുന്നാളും വി.ബി.എസും കൊണ്ടാടുന്നു

spot_img
spot_img

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെ.പീറ്റേഴ്‌സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍പിതാവും, ശ്ലീഹന്മാരില്‍ തലവനുമായ പ:പത്രോസ് ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള ദുഃഖറോന പെരുന്നാളും സണ്‍ഡേസ്ക്കൂള്‍ കുട്ടികളുടെ വെക്കേഷ്ണല്‍ ബൈബിള്‍ സ്ക്കൂളും സംയുക്തമായി ജൂലൈ 1,2,3,4(വ്യാഴം, വെള്ളി, ശനി, ഞായര്‍) ദവിസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായി പതിവുപോലെ ആചരിക്കുന്നതാണ്.

വി: കുര്‍ബാനക്കു ശേഷം( 27 ഞായര്‍) കൊടി ഉയര്‍ത്തിയതോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ മഹാമഹത്തിനു ആരംഭം കുറിക്കുകയായി. ജൂലൈ 3നു ശനിയാഴ്ച വൈകുന്നേരം 6ന് പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാപ്രാര്‍ത്ഥനയും, 6.45ന് റവ.ഫാ.ആകാശ് പോള്‍ നയിക്കുന്ന സുവിശേഷപ്രസംഗവും തുടര്‍ന്ന് റാസ, ഫയര്‍ വക്‌സ്, ചെണ്ടമേളവും ക്രിസ്തീയ ഗാനാലാപനവും 9 മണിക്ക് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. അടുത്ത ദിവസം(4 ഞായറാഴ്ച) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10ന് ഭദ്രാസന മെത്രാപോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും തുടര്‍ന്ന് ഹൈക്കൂള്‍, കോളേജ് കൂടാതെ സണ്‍ഡേ സ്ക്കൂള്‍ തലത്തില്‍ ബിരുദധാരികളായ കുട്ടികളെ ആദരിക്കല്‍ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് കൈമുത്ത്, നേര്‍ച്ചവിളമ്പ്, കൊടി ഇറക്കം കഴിയുന്നതോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുകയായി.

പതിവുപോലെ എല്ലാവര്‍ഷവും നടത്തിവരാറുള്ള വി.ബി.എസ്.(വെക്കേഷന്‍ ബൈബിള്‍ സ്ക്കൂള്‍) ജൂലൈ 1,2(വ്യാഴം, വെള്ളി) ദിവസങ്ങളില്‍ സെ.പീറ്റേഴ്‌സ് കത്തീഡ്രലില്‍ സണ്‍ഡേ സ്ക്കൂളിലെ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിലും യൂത്ത് ലീഗിന്റെ സഹകരണത്തിലുമായിട്ടാണ് നടത്തുന്നത്.

ഈ വര്‍ഷത്തെ വി.ബി.എസ് തീം ‘ഗോഡ്‌സ് അത്‌ലറ്റിക്‌സ്’ എന്നാണ് പ്രി കിന്റെര്‍ ഗാര്‍ടണ്‍(4 വയസ്) മുതല്‍ 10ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് രാവിലെ 9 മണി മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെയാണ് വി.ബി.സ്. ക്രമീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം കുട്ടികള്‍ക്കായി ധാരാളം കലാകായിക മേളകളും ഒരുക്കിയിരിക്കുന്നതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. മൂന്നാം തീയ്യതി ശനിയാഴ്ച 5 മണിക്ക് വി.ബി.എസ്. സമാപന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.

ഫിലഡല്‍ഫിയായിലെയും പരിസരപ്രദേശങ്ങളിലുള്ള കുട്ടികളേയും വിശ്വാസികളേയും പെരുന്നാളിലേക്കും, വെക്കേഷന്‍ ബൈബിള്‍ സ്ക്കൂളിലേക്കും ഭക്തിയാധരപൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനായി ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ:ഫാ.ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരില്‍, എല്‍ദോ വര്‍ഗീസ്(സെക്രട്ടറി) 267 441 4381, എല്‍ദോ ജോര്‍ജ്ജ് (ട്രസ്റ്റി)609 647 8566

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments