Thursday, December 26, 2024

HomeAmericaലീല മാരേട്ടിനും,ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ പിന്തുണ

ലീല മാരേട്ടിനും,ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ പിന്തുണ

spot_img
spot_img

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022- 24 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ടിനും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജത്തിന്റെ 1987-ലെ ഓഡിറ്റര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍, പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇപ്പോഴും നിസ്വാര്‍ത്ഥവും, ഊര്‍ജസ്വലതയോടെയും പ്രവര്‍ത്തിച്ചുവരുന്ന നേതാവാണ് ലീല മാരേട്ട്.

ബിജു ജോണ്‍ കേരള സമാജത്തിന്റെ ഇപ്പോഴത്തെ കമ്മിറ്റി മെമ്പറും, ഫൊക്കന അഡീഷണല്‍ ജോയിന്റ് ട്രഷററുമാണ്.

ലീല മാരേട്ടിന്റേയും, ബിജു ജോണിന്റേയും മറ്റു നേതാക്കളുടേയും കീഴില്‍ ഫൊക്കാന സുരക്ഷിതമായിരിക്കുമെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഒന്നടങ്കം പ്രസ്താവിച്ചു. വിവിധ സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തന രംഗങ്ങളില്‍ നേതൃപാടവം തെളിയിച്ച രണ്ടു നേതാക്കളും ഏതൊരു സംഘടനയ്ക്കും മുതല്‍ക്കൂട്ടായിരിക്കും. കഴിവും പ്രവര്‍ത്തനശേഷിയുമുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം വോട്ട് ചെയ്യുന്നവര്‍ക്കാണ്.

ലീല മാരേട്ടിന്റെ നേതൃത്വം ഫൊക്കാനയെ വളര്‍ച്ചയിലേക്കും ഉയര്‍ച്ചയിലേക്കും നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കമ്മിറ്റിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എല്ലാ വിജയാശംസകളും അവര്‍ നേരുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments