സജി പുല്ലാട്
ഹ്യൂസ്റ്റൺ. സെൻറ്.തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.തോമസ് എബ്രഹാം,പത്നി മേരി എബ്രഹാമിനും ഹ്യൂസ്റ്റൺ ഇൻറർ കോണ്ടിനെന്റല്‍ എയർപോർട്ടിൽ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഇടവക വികാരി റവ.ഡോ.ജോബി മാത്യുവിൻറെ നേതൃത്വത്തിൽ സ്വീകരണം നൽകി.
19ന് ഞായറാഴ്ച ഇടവകയിൽ, സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള സ്ഥിരീകരണ ശുശ്രൂഷ, ആരാധന, തിരുവത്താഴ ശുശ്രൂഷ തുടങ്ങി വിവിധ സഭാപരമായ ചടങ്ങുകൾക്ക് ബിഷപ്പ് നേതൃത്വം നൽകും.
ഭദ്രാസനത്തിന് കീഴിലുള്ള മറ്റ് 8 ഇടവകകളിലും വിവിധങ്ങളായ ശുശ്രൂഷ കൾക്ക് ബിഷപ്പ് റവ.ഡോ.തോമസ് എബ്രഹാം നേതൃത്വം നൽകുന്നത് ആയിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ. ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, മറ്റ് ഇടവക ഭാരവാഹികൾ എന്നിവർ അറിയിച്ചു.