Friday, April 26, 2024

HomeAmericaചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 17-ന് ഞായറാഴ്ച

ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 17-ന് ഞായറാഴ്ച

spot_img
spot_img

മോന്‍സി ചാക്കോ (പി.ആര്‍.ഒ)

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 17-ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ നൈല്‍സിലുള്ള ഗോള്‍ഫ് മയിന്‍പാര്‍ക്ക് ഡിസ്ട്രി (ഫെല്‍ഡ്മാന്‍) 8800 ഡബ്ല്യു. കാത്തിലൈനില്‍ വച്ചു നടത്തുവാന്‍ പ്രസിഡന്റ് റവ. തോമസ് മുളവനാലിന്റെ അധ്യക്ഷതയില്‍ കൂടിയ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഐക്യകണ്‌ഠ്യേന തീരുമാനിച്ചു.

ചിക്കാഗോയിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളില്‍ നിന്നും വളര്‍ന്നുവരുന്ന യുവതീ,യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി നമ്മുടെ പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കാനും, പരസ്പര സ്‌നേഹബന്ധങ്ങള്‍ പുതുക്കി അതുവഴി യുവതലമുറയെ ഒരേ ക്രിസ്തീയ കൂട്ടായ്മയുടെ കുടക്കീഴില്‍ അണിനിരത്തുന്നതിനുമായി ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനം നേതൃത്വം നല്‍കുന്ന ഒരു കായിക മത്സരമാണ് ഈ വോളിബോള്‍ ടൂര്‍ണമെന്റ്.

ഈവര്‍ഷം ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ ഉള്ളതിനാല്‍ ഈ വോളിബോള്‍ ടൂര്‍ണമെന്റ് കാണികളുടെ മനംകവരും എന്നുള്ളതിന് സംശയമില്ല. ഒരു ടീമില്‍ ആറ് പേരില്‍ കുറയാത്ത അംഗങ്ങള്‍, അതാത് ഇടവകയിലെ വികാരി അച്ചന്മാരുടെ സാക്ഷ്യപത്രത്തോടുകൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സര വിജയികള്‍ക്ക് എവറോളിംഗ് ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

ഈവര്‍ഷം പുതുതായി പെണ്‍കുട്ടികളുടെ വോളിബോള്‍ ടൂര്‍ണമെന്റില്‍ വിജയികളാകുന്ന ടീമിന്, ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ റവ. ഡാനിയേല്‍ ജോര്‍ജിന്റെ ഓര്‍മ്മയ്ക്കായി ക്രമീകരിച്ചിരിക്കുന്ന എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കുന്നത് പ്രത്യേകതയാണ്.

ചിക്കാഗോയിലെ എല്ലാ കായികപ്രേമികളുടേയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഈ വോളിബോള്‍ ടൂര്‍ണമെന്റിന്റെ രജിസ്‌ട്രേഷനും നിബന്ധനകളും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ഇടവകകളിലെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളുമായോ, താഴെപ്പറയുന്ന വോളിബോള്‍ കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്.

ചെയര്‍മാന്‍ – റവ. അജിത് തോമസ് (630 489 8152), കണ്‍വീനര്‍ – മോന്‍സി ചാക്കോ (847 791 1670), സെക്രട്ടറി – ഏലിയാമ്മ പുന്നൂസ് (224 425 6510), ട്രഷറര്‍ – പ്രവീണ്‍ തോമസ് (847 769 0050), ബെഞ്ചമിന്‍ തോമസ് (847 296 6164), ജെയിംസ് പുത്തന്‍പുരയില്‍ (773 771 1423), ബിനോയി സ്റ്റീഫന്‍ (312 513 2361), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ഏബ്രഹാം വര്‍ക്കി (630 677 3020), സൈമണ്‍ തോമസ് (224 522 5635), ഷാജന്‍ വര്‍ഗീസ് (847 997 8253), മെല്‍ജോ വര്‍ഗീസ് (847 912 8288), ജാസ്മിന്‍ ഇമ്മാനുവേല്‍ (630 448 0438), ഷീനാ ഷാബു (630 730 622

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments