Sunday, June 1, 2025

HomeAmericaഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ വിജയ് യേശുദാസ്-രജ്ഞിനി ജോസ്

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിയില്‍ വിജയ് യേശുദാസ്-രജ്ഞിനി ജോസ്

spot_img
spot_img

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷപരിപാടിയില്‍ പ്രശസ്ത ഗായകരായി വിജയ് യേശുദാസും രഞ്ജിനി ജോസിന്റെയും ലൈവ് മ്യൂസിക് പരിപാടി ഉണ്ടായിരിക്കുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറുന്നത്. രാവിലെ 10 മണി മുതല്‍ 2 മണിവരെ സെമിനാര്‍, ക്ലാസുകള്‍, ബിസിനസ് എന്നിവയും വൈകുന്നേരം 5 മണിക്ക് 100 ലധികം വനിതകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര, ഡിന്നര്‍, വിവിധ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന മീറ്റിംഗിനു ശേഷം വിജയ് യേശുദാസ്-രഞ്ജിനി ജോസ് എന്നിവരുടെ ലൈവ് മ്യൂസിക് ഉണ്ടായിരിക്കുന്നതാണ്. അസോസിയേഷന്റെ ഈ ഗോള്‍ഡന്‍ ജൂബിലി എല്ലാ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാണ് നടത്തുന്നത്. എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ജൂണ്‍ 24-ാം തീയതിയില്‍ നടക്കുന്ന അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ 10-ാം തീയതിക്കു മുമ്പായി ഓണ്‍ലൈനിലൂടെയോ ബന്ധപ്പെട്ട അധികാരികളുടെ പക്കലോ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ കൂടാതെ ബാങ്ക്വറ്റ് ഹാളില്‍ പ്രവേശനം അനുവദനീയമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്-ജോഷി വള്ളിക്കളം 312 685 6749- കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍-ലെജി പട്ടരുമഠം-630-709-9075, ഫിനാന്‍സ് ചെയര്‍മാന്‍-ജോണ്‍സണ്‍ കണ്ണൂക്കാടന്‍-847 477 0564, സുവനീര്‍ ചെയര്‍മാന്‍-അച്ചന്‍കുഞ്ഞ് മാത്യു-847 912 2578 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments