Saturday, July 27, 2024

HomeAmericaസ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എയുടെ സ്വീകരണം - തിങ്കളാഴ്ച

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എയുടെ സ്വീകരണം – തിങ്കളാഴ്ച

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ഊക്ഷ്മള സ്വീകരണം നൽകും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം.

ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ (2437 FM 1092 Rd, Missouri city, TX 77459) വൈകുന്നേരം 6.30 യ്ക്കാണ് സമ്മേളനം.

അത്യന്തം ആവേശം നിറഞ്ഞു നിന്ന, ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് മേയർ തിരഞ്ഞെടുപ്പിൽ കായംകുളംകാരൻ കെൻ മാത്യു നിലവിലെ മേയർ സെസിൽ വില്ലിസിനെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സിറ്റി കൗൺസിലംഗമായിരിയ്കുന്ന മലയാളി എന്ന പദവി അലങ്കരിക്കുന്ന കെൻ മാത്യു കെൻ മാത്യു നിരവധി തവണ പ്രോടെം മേയറായും പ്രവർത്തിച്ചു. തുടർച്ചയായി 17 വർഷങ്ങൾ സിറ്റി കൌൺസിൽ അംഗമാണ് കെൻ മാത്യു.

കായംകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബെയിലേക്ക് കുടിയേറിയ കെൻ മാത്യുവിന്റെ തുടർ വിദ്യാഭ്യാസവും പഠനവുമൊക്കെ ബോംബെയിലായിരുന്നു. അവിടത്തെ പഠനകാലയളവിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുവിന്റെ സജീപ്രവർത്തകനും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അന്ധേരി ജോഗേശ്വരി ഏരിയ സെക്ര ട്ടറിയുമായി പ്രവർത്തിച്ച പാരമ്പര്യമാണ് കെൻ മാത്യുവിനുള്ളത്. ഒഐസിസി യൂഎസ്‍എയുടെ സജീവ പ്രവത്തകനുമാണ് കെൻ മാത്യു.

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോമോൻ ഇടയാടി, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, ഷീല ചെറു, ബിബി പാറയിൽ, ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ്, മൈസൂർ തമ്പി, ഫിന്നി രാജു, സന്തോഷ് ഐപ്പ്, ജോയ് എൻ.ശാമുവേൽ, സൈമൺ വാളച്ചേരിൽ, എബ്രഹാം തോമസ്, ബിജു ചാലക്കൽ, റെനി കവലയിൽ, ചാക്കോ തോമസ്,ടോം വിരിപ്പൻ, ബാബു ചാക്കോ, ഡാനിയേൽ ചാക്കോ, രാജേഷ് കായംകുളം തുടങ്ങിയവരോടൊപ്പം സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആശംസകൾ അറിയിക്കും

ഏവരെയും ഈ സമ്മേളനത്തിലേക്ക്‌ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്

വാവച്ചൻ മത്തായി (പ്രസിഡണ്ട്) – 832 468 3322
ജോജി ജോസഫ് ( ജനറൽ സെക്രട്ടറി) – 713 515 8432
മൈസൂർ തമ്പി (ട്രഷറർ) – 281 701 3220.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments