ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി ഇന്ത്യൻ പ്രവാസികൾക്ക് ബൈഡൻ ഭരണകൂടത്തിന്റെ ഉപഹാരം
(എബി മക്കപ്പുഴ)
ഡാളസ് :ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനു മുന്നോടിയായി ഗ്രീൻ കാർഡ് അപേക്ഷരുടെ ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു.ഇതോടെ, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് ജോലി ചെയ്യാനും അമേരിക്കയിൽ തുടരാനും സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾക്ക് മുൻപാണ് യോഗ്യതാ മനദണ്ഡങ്ങൾ ലഘൂകരിച്ചത്. ഐ ടി പ്രൊഫഷനലുകാരാണ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത്.
ഇതോടെ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അഥവാ ഇഎഡിക്കായുള്ള ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ ഐടി ജീവനക്കാർക്ക് ഗുണം ചെയ്യുന്നതാണ് വിലയിരുത്തപ്പെടുന്നത്. അപേക്ഷയുടെ പ്രാരംഭ ഘട്ടത്തിലുള്ളവർക്കും പുതുക്കാൻ കാത്തിരിക്കുന്നവർക്കും പുതിയ തീരുമാനം ഉപകാരപ്രദമാകും.