Sunday, September 8, 2024

HomeAmericaമന്ത്ര കേരള ആദ്ധ്യാത്മിക സംഗമവും വിഗ്രഹ സമർപ്പണവും പന്തളത്ത്‌ നടന്നു

മന്ത്ര കേരള ആദ്ധ്യാത്മിക സംഗമവും വിഗ്രഹ സമർപ്പണവും പന്തളത്ത്‌ നടന്നു

spot_img
spot_img

ഹൂസ്റ്റണ്‍: ജൂലൈ ഒന്ന് മുതൽ നാല് വരെ ഹ്യുസ്റ്ണിൽ നടത്തുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിലെ യജ്ഞ വേദിയിൽ പ്രതിഷ്ഠ ചെയ്യാനുള്ള കൃഷ്ണ വിഗ്രഹം പന്തളം ഉളനാട്ടിലെ ഉണ്ണിക്കണ്ണന്റെ സന്നിധിയിൽ നിന്നും എത്തുന്നു.

കൃഷ്ണ വിഗ്രഹം ജൂൺ മാസം 18 ഞായറാഴ്ച വൈകുന്നേരം ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വെച്ച് മന്ത്രയുടെ സ്പിരിറ്റ്ൽ കോഡിനേറ്ററും, കൺവെൻഷനിലെ ആദ്ധ്യാത്മിക പ്രഭാഷകരിൽ ഒരാളു കൂടിയായ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി ക്ഷേത്ര ഭാരവാഹികളിൽ നിന്ന് സ്വീകരിച്ചു.

തുടർന്ന് നടന്ന ആദ്ധ്യാത്മിക സംഗമം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി ഉദ്ഘാടനംചെയ്തു.


ഹൈന്ദവ സമൂഹത്തിന്റെ ഉന്നതിക്കായി മന്ത്ര നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാ പരം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു


പ്രസിദ്ധ പ്രഭാഷകനും ആചാര്യശ്രേഷ്ഠനുമായ ശ്രീ പള്ളിക്കൽ സുനിൽ ജി മുഖ്യപ്രഭാഷണം നടത്തി . ജ്യോതിഷ പണ്ഡിതനും ജോതിഷ വിചാര സംഘ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് കൂടിയായ ശ്രീ രജീഷ് കൃഷ്ണ ഓമല്ലൂർ മുഖ്യാതിഥിയായിരുന്നു

ശബരിമല ആചാര സംരക്ഷണസമിതി അധ്യക്ഷൻ ശ്രീ പ്രിഥ്യുപാൽ സ്വാഗതവും ക്ഷേത്ര പ്രസിഡൻറ് ഹരികുമാർ ഉള്ളനാട് അധ്യക്ഷനുമായ ചടങ്ങിൽ പന്തളം മഹാദേവ ക്ഷേത്ര പ്രസിഡൻറ് ശ്രീ ബിജുകുമാർ ആശംസകൾ നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments