Saturday, July 27, 2024

HomeAmericaഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സഭാ ശൂശ്രൂഷകനായി പാസ്റ്റർ കെ.എം. ജോൺസൺ ചുമതലയേറ്റു

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സഭാ ശൂശ്രൂഷകനായി പാസ്റ്റർ കെ.എം. ജോൺസൺ ചുമതലയേറ്റു

spot_img
spot_img

രാജൂ തരകൻ ഡാളസ്

ഡാളസ് : കേരളത്തിലെ പ്രഥമ പെന്തക്കോസ്ത് പ്രസ്ഥാനമായ ചർച്ച ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് സഭയായ ഗാർലണ്ട്, ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ സഭാ ശൂശ്രൂഷകനായി പാസ്റ്റർ കെ.എം. ജോൺസൺ ചുമതലയേറ്റു. മദ്രാസിൽ ദീർഘ വർഷങ്ങൾ സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഡാളസിലും സഭാശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രേഷിത ദൗത്യത്തിൽ എന്നുമദ്ദേഹം മുൻപന്തിയിലാണ്. സഹധർമ്മിണി ഷേർലീ ജോൺസൺ, മക്കൾ രണ്ട് പേരും മ്യൂസിക്കൽ ഇൻസ്ട്രമെൻറ്സ് കൈകാര്യം ചെയ്യുക വഴി സുവിശേഷികരണത്തിൽ പങ്കാളിത്വം വഹിക്കുന്നു.

സഭയയുടെ ഫൗണ്ടിംങ്ങ് പാസ്റ്ററായി ജോൺസൺ തരകൻ പ്രവർത്തിക്കുന്നു. ഗാർലണ്ടിലുള്ള സഭാഹാളിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.30 മുതൽ 12.30 വരെ ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച രാത്രി 7 മുതൽ 8.30 വരെ പൊതു മീറ്റിംങ്ങും, ഞായറാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ വിശദ്ധസഭായോഗവും ക്രമീകരിച്ചിരിക്കുന്നു.

വിശദ വിവരങ്ങൾക്ക് : പാസ്റ്റർ കെ എം. ജോൺസൺ: 315 572 8987, സഭാ സെക്രട്ടറി: 469 274 2926.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments