Monday, June 24, 2024

HomeAmericaജോര്‍ജ് മണ്ണിക്കരോട്ട്: എണ്‍പതിന്റെ നിറവില്‍

ജോര്‍ജ് മണ്ണിക്കരോട്ട്: എണ്‍പതിന്റെ നിറവില്‍

spot_img
spot_img

(ജി. പുത്തന്‍കുരിശ്)

പ്രസിദ്ധ നോവലിസ്റ്റും കാഥാകൃത്തും, സാമൂഹ്യസാംസ്‌കാരിക പത്രപ്രവര്‍ത്തകനും അമേരിക്കയിലെ സാഹിത്യ ചരിത്രകാരനുമായ ശ്രീമാന്‍ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ എണ്‍പതാം ജന്മദിനം 2023 മെയ് 29ാതിയതി ടെക്‌സസിലെ, സ്റ്റാഫോര്‍ഡ് സെയ്ന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ചില്‍ വച്ച് നടത്തപ്പെട്ടു. 1974ല്‍ അമേരിക്കയില്‍ കുടിയേറിയ മണ്ണിക്കരോട്ട് 1980 മുതല്‍ ഹ്യൂസ്റ്റണില്‍ സ്ഥിരതാമസമാക്കി. 1981 തുടങ്ങി സാമൂഹിക സാംസ്‌കാരിക മത മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1981ല്‍ കേരള കള്‍റച്ചറല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മാഗസിന്റെ എഡിറ്ററായി ചുമതല ഏറ്റെടുത്തു. 1982 ല്‍ അമേരിക്കയിലെ ആദ്യ മലയാള നോവലായ ഭജീവിതത്തിന്റെ കണ്ണീര്‍’ പ്രസിദ്ധീകരിച്ചു. 1992ല്‍ മുഖ്യ പത്രാധിപരായി ഭകേരള നാദം’ വാര്‍ത്ത സാഹിത്യ മാസിക പ്രസിദ്ധീകരിച്ചു.

മെയ് 29ാാം തിയതി രാവിലെ പത്തരയ്ക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം, വികാരി ഫാദര്‍ ബെന്നി ഫിലിപ്പിന്റെ നേതൃത്വത്തില്‍ മണ്ണിക്കരോട്ടിന് ജന്മദിനാംശകള്‍ നേര്‍ന്നുകൊണ്ടുള്ള യോഗം, ചര്‍ച്ചിന്റെ മുന്‍ വികാരി ഫാദര്‍ ജോണ്‍ എസ് പുത്തന്‍വിളയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷപ്രസംഗത്തില്‍ മുന്‍ വികാരി ഫാദര്‍ ജോബ് കല്ലുവിളയില്‍ മണ്ണിക്കരോട്ടിന്റെ സാമൂഹ്യ പ്രതിബദ്ധതയെ ആദരപൂര്‍വ്വം സ്മരിക്കുകയും, അത് ദൈവസ്‌നേഹത്തില്‍ അധിഷ്ഠതമാണെന്ന് എടുത്തു പറയുകയുമുണ്ടായി. അദ്ദേഹം മലങ്കര കാത്തലിക് ചര്‍ച്ചിന്റെ നിര്‍മ്മാണത്തില്‍ വഹിച്ച നിസ്വാര്‍ത്ഥമായ പങ്കിനെ പ്രശംസിക്കുകയുണ്ടായി.

ആന്‍ ജോണ്‍സണ്‍ എം. സിയായി നടന്ന മീറ്റിങ്ങില്‍, സമൂഹികസാംസാകാരിക മണ്ഡലത്തിലെ പ്രമുഖ വ്യക്തികള്‍ സംസാരിച്ചു. സ്റ്റാഫോര്‍ഡ് കൗണസില്‍മാനും അയല്‍വാസിയുമായ കെന്‍ മാത്യു, ് മണ്ണിക്കരോട്ട്, തന്റെ അയല്‍വാസിയാണെന്നുള്ള അവകാശം ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് സരസമായി പറഞ്ഞു. അദ്ദേഹം മണ്ണിക്കരോട്ടിന്റെ സാമൂഹ്യസാംസാകാരിക പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുണ്ടായി. ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ജോര്‍ജ് സാമുവല്‍ മണ്ണിക്കാരോട്ടിന്റെ ചര്‍ച്ചിനോടുള്ള പ്രതിബദ്ധതയും അതോടൊപ്പം ചര്‍ച്ചിന്റെ വളര്‍ച്ചക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണ മനോഭാവത്തേയും സ്മരിക്കുകയുണ്ടായി. കേരള റൈറ്റേഴ്‌സ്‌ഫോറത്തിന് വേണ്ടി അനില്‍ ആറന്മുള സംസാരിച്ചു.

തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും മനസ്സില്‍ തോന്നുന്നത് മുഖംനോക്കാതെ പറയാനുള്ള ധൈര്യത്തേയും അഭിനന്ദിച്ചു. ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷനുവേണ്ടി ജോജി ജോസഫ് സംസാരിച്ചു. മുന്‍കാല പ്രസിഡണ്ടായിരുന്ന മണ്ണിക്കരോട്ടിന്റെ മാര്‍ക്ഷദര്‍ശനങ്ങള്‍ അവര്‍ മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് ഉപയുക്തമാക്കും എന്നും പറഞ്ഞു. മലയാളം സൊസൈറ്റിക്കുവേണ്ടി ടി. എന്‍ സാമുവല്‍ സംസാരിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിലേറെയായി മലായാളം സൊസൈറ്റിയെ നയിക്കുന്നതോടൊപ്പം, വിവിധമണ്ഡലങ്ങളില്‍ കഴിവു തെളിയിച്ച മണ്ണിക്കരോട്ടിനെ ഗുരുതുല്യനായാണ് കാണുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ എടുത്തു പറയുകയുണ്ടായി. അതോടൊപ്പം ഭജോര്‍ജ് മണ്ണിക്കരോട്ടിന് ഒരു പിറന്നാള്‍ സമ്മാനം ‘ എന്ന അദ്ദേഹം എഴുതിയ കവിത ആലപിച്ച് സമര്‍പ്പിക്കകയുണ്ടായി.

ജോര്‍ജ് മണ്ണിക്കരോട്ടിന് ഒരു പിറന്നാള്‍ സമ്മാനം

അഭിമാനമുണ്ടെനിക്കൊരുവാക്കു ചൊല്ലുവാന
തിഭാവുകത്തിന്റെ മേമ്പൊടി ചേര്‍ക്കാതെ.
എണ്‍പതു തികയുന്ന സാഹിത്യ ശ്രേഷ്ഠന്
അന്‍പെഴുമാശംസ നേരുന്നു ഞങ്ങളിതാ!
മണ്ണിക്കരോട്ടിന്റെ മഹിമകളോരോന്നു
മെണ്ണിയെണ്ണിപ്പറയുവാനെളുതല്ല.
ഖിന്നനായ് ഭവിക്കുന്ന വേളയില്‍പ്പോലുമൊരു
മന്നനായ് നിവര്‍ന്നു നയിച്ചു സമൂഹത്തെ!
ധര്‍മ്മ പത്‌നിക്കന്ത്യ ചുംബനത്തോളവും
കര്‍മ്മനിരതനായ് സാന്ത്വനമായതും
പ്രശംസാപത്രത്തിന്‍ പ്രലോഭനങ്ങളില്‍
വശംവദനാകാതെ വേറിട്ടു നിന്നതും
അറിയുന്നു ഞങ്ങളീ സതീര്‍ത്ഥ്യര്‍, ശിഷ്യന്മാര്‍
അറിവുള്ള മംഗളമൊക്കേയും നേരുന്നു!

ടി. എന്‍. സാമുവല്‍

മലയാളം സൊസൈറ്റിക്ക് വേണ്ടി വൈസ് പ്രസിഡണ്ട് മിസ്സ് പൊന്നുപിള്ളയും, സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശും ചേര്‍ന്ന് ‘ അഴല ശ ൊശിറ ീ്‌ലൃ ാമേേലൃ. കള ്യീൗ റീി’ ോശിറ, ശ േറീലിെ’ ോമേേലൃ’ എന്ന മാര്‍ക്ക് ടൈ്വയിനിന്റെ വാക്കുകളെ ആലേഖനം ചെയ്ത, ഫലകം നല്‍കുകയുണ്ടായി. മക്കളും മരുമക്കളും കൊച്ചുമക്കളും കേക്ക് മുറിച്ച് മുത്തച്ഛന്റെ പിറന്നാള്‍ മധുരതരമാക്കി. ചര്‍ച്ചിനെ പ്രതിനിധികരിച്ച് ട്രസ്റ്റി സാലു സാമുവലും, സെക്രട്ടറി അലക്‌സ് ബിനുവും ചേര്‍ന്ന് പൊന്നാട അണിയിച്ചു. മലയാളി അസോസിയേഷനു വേണ്ടി പ്രസിഡണ്ട് ജോജി ജോര്‍ജും ഭാരവാഹികളും സുഹൃത്തുക്കളും ചേര്‍ന്ന് മണ്ണിക്കരോട്ടിനെ പൊന്നാട അണിയിച്ചു.

ജീവിതാനുഭവങ്ങളുടെ ആകെതുകയാണ് തന്റെ പിതാവിന്റെ എണ്‍പത് വര്‍ഷക്കാലമെന്ന് മകന്‍ ജെറാള്‍ഡ് അനുസ്മരിച്ചു. മറുപടി പ്രസംഗത്തില്‍ തന്റെ ജീവിതത്തിലും കര്‍മ്മമേഖലകളിലും പൂര്‍ണ്ണത കണ്ടെത്താനുള്ള ഒരു എളിയ ശ്രമംമാത്രമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കഷ്ടതകളിലൂടെ ആത്ബലം ആര്‍ജ്ജിക്കുകയുള്ളു എന്ന പഴമൊഴിയേയും, അനുസ്മരിച്ചുകൊണ്ടും തന്റെ രണ്ടു വര്‍ഷക്കാലത്തെ വേദനാജനകമായ അനുഭവങ്ങളെ ഓര്‍ത്തുകൊണ്ടും വേദനകളുടെ മാധുര്യത്തെ അദ്ദേഹം വിശകലനം ചെയ്തു. എന്നും തന്റെ കൂടെയുണ്ടായിരുന്ന സഹധര്‍മ്മിണിയുടെ വേര്‍പാടും ആരോഗ്യ പ്രശ്‌നങ്ങളും വേദന നല്‍കുമ്പോഴും സുഹ്യത്‌വലയങ്ങളുടെ സ്‌നേഹവും കരുതലും മധുരതരമായി അനുഭവപ്പെട്ടു എന്നദ്ദേഹം എടുത്തു പറഞ്ഞു മകന്‍ സെവിലിന്റെ നന്ദി പ്രകാശനത്തോടെയും തുടര്‍ന്നുള്ള വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെ മീറ്റിങ്ങ് പര്യവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments